കറികൾക്ക് രുചിയും മണവും കൂട്ടാൻ മാത്രമല്ല ധാരാളം ആരോഗ്യഗുണങ്ങൾ സുഗന്ധവ്യഞ്ജനമായ ജാതിക്കയ്ക്കുണ്ട്. ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇതിനെല്ലാം ഔഷധ ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ട്.
- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ജാതിക്ക സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.
- നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കും
ഒരു ഗ്ലാസ് ചൂടുപാലിൽ ഒരു നുള്ള് ജാതിക്കാ പൊടി ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കും.
- സ്ട്രെസ് കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ജാതിക്ക സഹായിക്കും.
- ദഹനപ്രശ്നങ്ങൾ അകറ്റും
- ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ജാതിക്ക വായയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വായിലെ അണുബാധയ്ക്ക് പരിഹാരമേകാൻ ജാതിക്കയ്ക്ക് കഴിയും.
- വിഷാദലക്ഷണങ്ങളെ അകറ്റാൻ ജാതിയ്ക്ക സഹായിക്കുന്നു. സെറോടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂട്ടുക വഴിയാണിത്.