മാര്‍ക്കറ്റുകളില്‍ ആവശ്യത്തിലധികം ഡിമാന്‍ഡുണ്ടായിരുന്ന പച്ച അടയ്‌ക്ക, പഴുത്ത അടയ്‌ക്ക, ഉണങ്ങിയ അടയ്‌ക്ക (കൊട്ടപാക്ക്), കുതിര്‍ത്ത അടയ്‌ക്ക (വെള്ളത്തില്‍ പാക്ക്) എന്നീ നിലകളില്‍ ഇവ വിപണികളില്‍ സ്ഥാനം പിടിച്ചിരുന്നു. പച്ച അടയ്‌ക്ക വെറ്റില മുറുക്കിനും ചില ആയുര്‍വേദ ഔഷധ നിര്‍മാണങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു.
പഴുത്ത അടയ്ക്കയും ഉണങ്ങിയ അടയ്ക്കയുമാണ് പെയിൻ്റ് നിർമാണത്തിനും അനു ന്ധ ആവശ്യങ്ങൾക്കുമായി കേരളത്തിൽ നിന്നും കയറ്റി അയച്ചു വരുന്നത്. വെള്ളത്തിൽ ആഴ്ചകളോളം നിക്ഷേപിച്ച് കുതിർത്തെടുക്കുന്ന അടയ്ക്ക ചില പ്രത്യേക കമ്പനികളാണ് വാങ്ങി കൊണ്ടുപോകുന്നത്. ഇവയ്ക്കും ആവശ്യക്കാർ ഏറെയുണ്ട്.
വാസന പാക്ക്, മറ്റ് പുകയില ഉത്പന്ന നിർമാണവുമായി ബന്ധപ്പെട്ട സാധനങ്ങളുടെ നിർമാണത്തിനും ഉണങ്ങിയ അടയ്ക്കയും കുതിർത്ത അടയ്ക്കയും വ്യാപകമായി ഉപയോഗി ച്ച് വരുന്നു. കൂടാതെ ഇന്ന് വിപണിയിൽ കമുകിൻ പാളയ്ക്ക് ആവശ്യക്കാർ ഏറെയുണ്ട്.
കമുകിൻപാളയിൽ നിന്ന് നിർമിക്കുന്ന പ്ലേറ്റുകളും അനു ന്ധ ഉത്പന്നങ്ങൾക്കും ഇപ്പോൾ പ്രിയമേറി വരുകയാണ്. വിരുന്നു സൽക്കാരങ്ങളിലും വിവാഹപാർട്ടികളിലും ഇത്തരം ഉത്പന്നങ്ങൾ പേപ്പർകപ്പുകളെയും പ്ലേറ്റുകളെയും പിന്നിലാക്കി ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ സ്ഥാനം പിടിച്ചതോടെയാണ് കമുകിന് നല്ലകാലം കൈവന്നത്. വിളവും വിലയും കുറഞ്ഞതും കമുകിൽ കയറാൻ ആളെ കിട്ടാതായതും കർഷകർ കൃഷി ഉപേക്ഷിക്കാൻ കാരണമായി.