തൈക്ക് വില 120 രൂപ; ഇപ്പോൾ സൗജന്യമായി വാങ്ങാം, അടുത്ത വർഷത്തോടെ കായ്ക്കും | Free Cashew plants available



നേന്ത്ര വാഴക്കൃഷിയുടെ ഈറ്റില്ലമായ മേലൂരിനെ കശുമാവിൻ ഗ്രാമമാക്കാൻ പദ്ധതിയൊരുക്കി പഞ്ചായത്ത് ഭരണസമിതി. മുറ്റത്തൊരു കശുമാവ് പദ്ധതി പ്രകാരം മൂവായിരത്തോളം കശുമാവിൻ തൈകൾ പുഴയോര പഞ്ചായത്തിൽ അധികം വൈകാതെ വേരോടും.

വീട്ടുപറമ്പിലെത്തിയ ധന വിഭാഗത്തിലെ ഒട്ടുതൈകളുടെ ശൈശവകാല സംരക്ഷണത്തിന് സൂക്ഷ്മ നിരീക്ഷണം വേണം. ധന ഇനത്തിലെ കശുഅണ്ടി വലിപ്പം കൂടിയവയും വിപണിയിൽ പ്രിയമേറിയതുമാണ്. അടുത്തവർഷം കായ്ക്കും.

പരിസ്ഥിതി സംരക്ഷണത്തിന് ഹരിതക്കുടയാകുന്ന പദ്ധതിയിൽ നിന്നും എല്ലാ കുടുംബങ്ങൾക്കും വരുമാനം ലഭ്യമാക്കുകയാണ് പ്രസിഡന്റ് എം.എസ്.സുനിത നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ ലക്ഷ്യം. 120 രൂപ വില വരുന്ന രണ്ട് തൈകൾ സൗജന്യമായി ഓരോ വീട്ടുകാർക്കും നൽകി. സർക്കാർ പുതുതായി രൂപീകരിച്ച കശുമാവ് കൃഷി വികസന ഏജൻസി, നൂറ് ശതമാനം സബ്സിഡിയിൽ തൈകൾ കൃഷി ഭവന് നൽകി.

ഏജൻസി ഇതോടൊപ്പം ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അതിരപ്പിള്ലി, മേലൂർ, പരിയാരം, കോടശേരി പഞ്ചായത്തുകൾക്കും 750 തൈ വീതം വിതരണം ചെയ്തിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭയ്ക്ക് മൂവായിരം തൈയും നൽകി, കർണ്ണാടക, കാസർകോട് എന്നിവിടങ്ങളിൽ നിന്നാണ് തൈയെത്തുന്നത്. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് തൈവിതരണം ചെയ്തു. വൈസ് പ്രസിഡന്റ് പോളി പുളിക്കൻ, കൃഷി ഓഫീസർ രാഹുൽ കൃഷ്ണൻ, കെ.എം.ഷാജി, പി.എ.സാബു, സതി ബാബു തുടങ്ങിയവർ പങ്കെടുത്തു.

സംരക്ഷിച്ചാൽ കാശുവാരാം

ഒരടി ആഴവും സമചതുരവുമുള്ല കുഴികൾ തൈ നടീലിന് തയ്യാറാക്കണം. അരക്കിലോ കുമ്മായം കുഴികളിൽ മണ്ണിളക്കി ഇടണം. 12 ദിവസത്തിന് ശേഷം തൈ നടീലിനൊപ്പം നാല് കിലോ ചാണകപ്പൊടിയിട്ട് കൂഴിമൂടും. 500 ഗ്രാം വേപ്പിൻ പിണ്ണാക്കും 250 ഗ്രാം എല്ലുപൊടിയും ഇടും, വളർന്നുതുടങ്ങുമ്പോൾ പ്ലാസ്റ്റിക് കവർ മാറ്റി, ഒട്ടിച്ച തണ്ടിനടിയിൽ കിളിർക്കുന്ന എല്ലാ മുളകളും നുല്ലി മാറ്റണം.

മുറ്റത്തൊരു കശുമാവ്

വിതരണം ചെയ്യുന്ന കശുമാവുകൾ 3000 

തൈ നൽകുന്നത് കശുമാവ് കൃഷി വികസന ഏജൻസി

കശുവണ്ടി കിലോയ്ക്ക് ലഭിക്കുന്നത് 240 രൂപ വരെ

സാധാരണ ലഭിക്കുന്നത് 140-180 വരെ 


വൻതോതിൽ കൃഷിയുളത് 

അതിരപ്പിളി പ്ലാന്റേ്റേഷൻ കോർപ്പറേഷൻ തോട്ടം, വെട്ടിക്കുഴിയിലെ ആനമല കൂട്ടുകൃഷി സഹകരണ സംഘം, മാരാങ്കോട് വനഭൂമി.





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section