കഞ്ഞി വെള്ളം കളയരുത്; ഒരുപാട് ഗുണങ്ങളുണ്ട് | Benefits of Rice water



കഞ്ഞി വെള്ളം വീട്ടിലുണ്ടെങ്കിലും നമ്മളിൽ പലരും കുടിക്കാൻ മടികാണിക്കാറുണ്ട്. ഊർജം ലഭിക്കുന്നതിന് കഞ്ഞി വെള്ളം മികച്ചൊരു പാനീയമാണെന്ന് നമ്മുക്കറിയാം. കഞ്ഞി വെളളം ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടത് ഏറെ നല്ലതാണ്.

അരി തിളപ്പിക്കുമ്പോൾ പാത്രത്തിൽ അവശേഷിക്കുന്ന വെളുത്ത അന്നജമാണ് അരി വെള്ളം. അതിൽ അന്നജം മാത്രമല്ല നമ്മുടെ ശരീരത്തിന് ആവശ്യമായ മറ്റ് പലതരം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫൈബർ, സിങ്ക്, മാംഗനീസ് എന്നിവയാൽ സമ്പന്നമാണ്. ഇതിന് ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും ഉണ്ട്. മാത്രമല്ല ശരീരത്തിന് ദിവസം മുഴുവൻ ആവശ്യമായ ഊർജ്ജം നൽകാനും കഴിയും.

കഞ്ഞി വെള്ളത്തിലെ അന്നജം ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് ഫ്രോണ്ടിയേഴ്‌സ് ഇൻ മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും അന്നജം സഹായിക്കുന്നു.

ചർമ്മത്തിന്റെ വരൾച്ച തടയാനും കഞ്ഞി വെള്ളം സഹായകമാണ്. സാധാരണ വെള്ളം പോലെ, തണുത്ത കഞ്ഞി വെള്ളത്തിൽ മുഖം കഴുകുകയാണെങ്കിൽ ചർമ്മത്തെ തിളക്കമുളളതാക്കും. 

കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഞ്ഞി വെള്ളം സഹായകമാണ്. പോകുന്നു. കഞ്ഞി വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനനാളത്തിന് ഗുണകരമാണെന്ന് നാച്ചുറൽ പ്രൊഡക്റ്റ് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു.

ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാന ഇലക്ട്രോലൈറ്റുകൾ കഞ്ഞി വെള്ളത്തിലുണ്ട്. അത് കൊണ്ട് തന്നെ മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ എ, സി, ഡി, ഇ എന്നിവയാൽ സമ്പന്നമായ കഞ്ഞി വെളളം മുടിയുടെ വളർച്ച വേ​ഗത്തിലാക്കുന്നു. കഞ്ഞി വെള്ളത്തിൽ മുടി കഴുകുമ്പോൾ മുടിയെ കൂടുതൽ ബലമുള്ളതാക്കുന്നു. 


മലബന്ധം തടയുന്നതിന് കഞ്ഞി വെള്ളം സഹായകമാണ്. കഞ്ഞി വെള്ളത്തിൽ ധാരാളം ഫൈബറും അന്നജവും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വയറിനുള്ളിലുലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കഞ്ഞി വെള്ളം സഹായകാണ്.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section