റബർമരത്തിന്റെ പ്രായമല്ല, വണ്ണം നോക്കിയാണ് ടാപ്പിങ് ആരംഭിക്കുന്നത്. മരം 50 ഇഞ്ച് ഉയരവും 20 ഇഞ്ച് വണ്ണവും എത്തിയാൽ ടാപ്പിങ് തുടങ്ങാം. ഇത്രയും ഉയരവും വണ്ണവും എത്തുന്നതിന് 6–7 വർഷം വേ ണ്ടിവരും. റബറിൽ പാൽകുഴലുകൾ 3 മുതൽ 5 ഡിഗ്രി വലത്തുനിന്ന് ഇടതു ദിശയിലേക്കാണ് പോകുന്നത്. അതിനാൽ, പരമാവധി കുഴലുകൾ മുറിക്കുന്നതിന് ഇടതുമൂലയിൽനിന്നു വലതു താഴേക്ക് (High left to Low right) ടാപ്പിങ് നടത്തണം. അതായത്, വിപരീത ഘടികാര (anticlockwise) ദിശയിലാവണം ടാപ്പിങ്. ഇതുമൂലം മരത്തിൽനിന്നു പരമാവധി റബർപാൽ (Latex) ലഭിക്കും. മരങ്ങളുടെ വണ്ണം ഒരുപോലെയാക്കുന്നതിന് നട്ട് ഒന്നാം വർഷം മുതൽ പരിചരണം നൽകണം. ആരോഗ്യമുള്ള മരങ്ങളെ പരിപാലിച്ചും ആരോഗ്യം കുറഞ്ഞവയ്ക്കു വേണ്ട പോഷകങ്ങൾ നൽകിയും മരങ്ങളെ ഒരേ വണ്ണത്തിലാക്കാം. എന്നാൽ, നട്ട് 6 വർഷം കഴിഞ്ഞ് വണ്ണം കുറഞ്ഞ മരങ്ങളെ മറ്റു മരങ്ങൾക്ക് ഒപ്പമാക്കുന്നതിനു മാർഗമില്ല.
റബർ ടാപ്പിങ് ആരംഭിക്കേണ്ടത് എപ്പോൾ? മരങ്ങൾ എല്ലാം ഒരേ വണ്ണത്തിലാകാൻ ചെയ്യേണ്ടത് | When will Rubber plantation start
May 31, 2024
0