കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നതിൽ നിന്ന്'ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾ, വ്യാപാരികൾ എന്നിവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. തലകറക്കം, ബലഹീനത, വിഴുങ്ങാനുള്ല ബുദ്ധിമുട്ട്, ഛർദ്ദി, ചർമത്തിലെ അൾസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. ഒറ്റനോട്ടത്തിൽ പലപ്പോഴും മാമ്പഴം സ്വാഭാവികമായി ഴുത്തതാണോ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് തിരിച്ചറിയാനും കഴിയില്ല.
എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്വാഭാവികമായി പഴുത്തതോ അതോ കൃത്രിമമായി പഴുപ്പിച്ചതോയെന്ന് തിരിച്ചറിയാൻ കഴിയും. സ്വാഭാവികമായി പഴുത്ത മാമ്പഴത്തിൻ്റെ തൊലിയുടെ നിറത്തേക്കാൾ കൂടുതലായിരിക്കും കാത്സ്യം കാർബൈഡ് പോലുള്ല വസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചവയ്ക്ക്. ഇതിന് കടുത്ത ഓറഞ്ച് നിറമോ അല്ലെങ്കിൽ തിളക്കം കൂടുതലുള്ല മഞ്ഞ നിറമോ ആയിരിക്കും. അതുപോലെ തന്നെ സ്വാഭാവികമായി പഴുത്ത മാമ്പഴമാണെങ്കിൽ അതിന് ഒരു പ്രത്യേക മണവും ഉണ്ടാകും. കൃത്രിമമായി പഴുപ്പിച്ചതിൽ ഈ മണം ഉണ്ടാകില്ല.
കൃത്രിമമായി പഴുപ്പിച്ച മാമ്പഴം സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങളേക്കാൾ മൃദുവായിരിക്കും. ഉപയോഗിക്കുന്ന രാസവസ്തുക്കൾ മാമ്പഴത്തിൻ്റെ തൊലിയെ മൃദുവാക്കും. കൃത്രിമമായി പഴുത്ത മാമ്പഴത്തിന് രാസവസ്തുക്കളുടെ ഉപയോഗം മൂലം ചതഞ്ഞ പാടുകൾ പോലുള്ല ബാഹ്യമായ കേടുപാടുകൾ ഉണ്ടാകാനും സാദ്ധ്യത കൂടുതലാണ്.