സഹസ്രാബ്ദങ്ങളായി സമൂഹത്തിന്റെ മുഴുവൻ അന്നദാതാക്കളായിരിക്കുന്ന കർഷകർക്ക് അവർ അർഹിക്കുന്ന പരിഗണന സമൂഹം നല്‌കേണ്ടതുണ്ട്. അവരുടെ ഉത്പാദനത്തിന് ആനുപാതികമായ ബോണസ് , പെൻഷൻ എന്നിവ അവർക്ക് ലഭിക്കേണ്ടതുണ്ട്. ഇത് സംഭവിക്കുമ്പോൾ സാമൂഹികമായും സാമ്പത്തികമായും കർഷകന്റെ നില ഉയരും. കൂടുതൽ പേർ ജൈവകൃഷിയിലേയ്ക്ക് വരും. നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാകും. മനുഷ്യന്റെ പൂർണ്ണതയിലേയ്ക്കുള്ള യാത്രയിലെ ആദ്യത്തെ ചുവടുവെപ്പാണത്. ജൈവകൃഷി മേഖലയിലെ നൂതന ആശയങ്ങൾ പ്രചരിപ്പിച്ചും കർഷകന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും വിധം വിപണി ഒരുക്കിയും ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇടപെട്ടും ഫാർമർഫസ്റ്റ് മേൽപ്പറഞ്ഞ ലക്ഷ്യങ്ങളിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ യാത്രയിൽ ഫാർമർഫസ്റ്റുമായി ചേർന്ന് സഞ്ചരിക്കുവാനും ഞങ്ങൾക്ക് ഊർജ്ജം പകരുവാനും ഞങ്ങളുടെ ആശയങ്ങളെ വ്യക്തതയോടെ മനസ്സിലാക്കുവാനും ഒരവസരമൊരുങ്ങുന്നു. ശ്രീ കെ.വി.ദയാലിന്റെ നേതൃത്വത്തിലുള്ള ഈ സംവാദത്തിലൂടെ എന്താണ് ഫാർമർ ഫസ്റ്റ് എന്ന് മനസ്സിലാക്കാം.
Date: May 18th, 2024
Time: 08:30 PM - 09:30 PM
To join the live session directly on Google Meet (limited to 100 participants), please click on the link below:
For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
Click on the link below to view our previous webinars.
For More Details Contact Us:+91 7593071100 (Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))