റെയ്‌സും പെയ്സും: രണ്ടു പദ്ധതികൾ
കാർഷിക മേഖലയിൽ സംരംഭകനാകാൻ പുത്തനാശയങ്ങളുമായി വരുന്നവർക്കും വിദ്യാർഥികൾക്കും അവരുടെ ആശയങ്ങളെ പ്രോട്ടോടൈപ്പുകളായി വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്നതാണ് അഗ്രിപ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാം അല്ലെങ്കിൽ കെഎയു റെയ്സ് 2024. അതേസമയം നിലവിൽ സംരംഭം തുടങ്ങിയവർക്ക് പ്രോട്ടോടൈപ്പുകൾ വിപുലീകരിക്കാനും വാണിജ്യവൽകരിക്കാനും സഹായം നൽകുന്ന പദ്ധതിയാണ് സ്റ്റാർട്ടപ് ഇൻക്യുബേഷൻ പ്രോഗ്രാം അഥവാ കെഎയു പെയ്സ് 2024. റെയ്സ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു മാസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കിവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 5 ലക്ഷം രൂപവരെ ഗ്രാൻ്റും ലഭ്യമാകും. നൂതന ആശയങ്ങളുള്ള വിദ്യാർഥികളിൽ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ആശയങ്ങൾ സംരഭമായി വികസിപ്പിക്കുന്നതിനും 4 ലക്ഷം രൂപവരെ ധനസഹായം ഈ പദ്ധതിയിലൂടെ ലഭിക്കും കെഎയു പെയ്‌സ് പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോട്ടോടൈപ്പുകൾ വാണിജ്യവൽകരിക്കാനുള്ള വിദഗ്‌ധ മാർഗനിർദേശങ്ങളും സാങ്കേതിക സാമ്പത്തിക സഹായവും നൽകും. കൂടാതെ 15 ദിവസത്തെ അധിക ഇൻക്യുബേഷൻ വർക്ക്ഷോപ്പും അഗ്രിബിസിനസ് ഇൻക്യുബേഷൻ ഉപയോഗിക്കാനുള്ള അവസരവും ഇവർക്കു നൽകും. വിവിധ ഘട്ടത്തിലുള്ള സ്ക്രീനിങ്ങുകൾക്കു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന സ്‌റ്റാർട്ടപ്പുകൾക്ക് പരമാവധി 25 ലക്ഷം രൂപ വരെ ഗ്രാന്റ്റ് പദ്ധതിയിലൂടെ ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക് rabi.kau.in
നിശ്ചിതമാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ rabi@kau.in എന്ന ഇമെയിൽ വിലാസത്തിലോ അഗ്രി ബിസിനസ് ഇൻക്യുബേറ്ററിലേക്ക് തപാൽ വഴിയോ ഗൂഗിൾ ഫോം മുഖേനയോ അയയ്ക്കാം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 2024 മേയ് 30 വൈകുന്നേരം 4