വെറും 28 രൂപയ്ക്ക് ബോട്ട് യാത്ര പോയാലോ?! | Boat voyage for 28 Rs



സഞ്ചാരികളെയും യാത്രക്കാരെയും ഒരു പോലെ ആവേശം കൊള്ളിക്കുന്ന കോട്ടയം - അലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിച്ചു. ഒരു മാസമായി മുടങ്ങിക്കിടന്ന സർവീസാണ് വീണ്ടും ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ 11.30ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട ബോട്ട് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയത്ത് എത്തി.

കോട്ടയം - അലപ്പുഴ ബോട്ട് സർവീസിന് വെറും 28 രൂപ മാത്രമാണ് നിരക്ക്. വെള്ളിയാഴ്ച മുതൽ എല്ലാ സർവീസുകളും നടത്താനാണ് അധികൃതരുടെ തീരുമാനം. മുഴുവൻ സർവീസുകളും പുനരാരംഭിക്കുമെന്ന് ജലഗതാഗത വകുപ്പിൻ്റെ തീരുമാനത്തെ വിനോദസഞ്ചാരികളും യാത്രക്കാരും ഒരുപോലെ ഏറ്റെടുത്തു.

പാതയിൽ പോള നിറഞ്ഞതോടെയാണ് കോട്ടയം - അലപ്പുഴ ബോട്ട് സർവീസ് ഒരു മാസമായി നിർത്തിവച്ചത്. ജലഗതാഗത വകുപ്പിൻ്റെ കീഴിലുള്ള രണ്ട് ബോട്ടുകൾ പോളയിൽ കുടുങ്ങുകയും ചെയ്തു. ഇതോടെയാണ് താൽക്കാലികമായി ബോട്ട് സർവീസ് നിർത്തിവെച്ചത്. കോട്ടയം ജില്ലാ ലീഗർ സർവീസ് അതോറിറ്റി ബോട്ട് സർവീസ് പുനരാരഭിക്കുന്നത് സംബന്ധിച്ച് കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു.
കേരള ജലാഗത വകുപ്പിൻ്റെ ഏറ്റവും പഴക്കം ചെന്ന ജലഗതാഗത പാതയാണ് കോട്ടയം - ആലപ്പുഴ പാത. യാത്രക്കാരേക്കാൾ കൂടുതൽ വിനോദസഞ്ചാരികളാണ് ഈ പാതയിലൂടെ യാത്ര ചെയ്യാൻ എത്തുന്നത്. കോട്ടയം മുതൽ ആലപ്പുഴ വരെയുള്ള കായൽ കാഴ്ചകൾ കണ്ടുള്ള യാത്ര അതിമനോഹരമാണ്. നേരിയ മഴയുള്ള ദിവസമാണെങ്കിൽ യാത്ര കൂടുതൽ രസകരമാണ്.

സമയക്രമം അറിയാം

രാവിലെ 6.45, 11.30, ഉച്ചയ്ക്ക് ഒരുമണി, 3 മണി, വൈകുന്നേരം 5.15 എന്നിങ്ങനെയാണ് കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ട് സർവീസിൻ്റെ സമയക്രമം.


രാവിലെ 7.15, 9.35, 11.30, ഉച്ചയ്ക്ക് ശേഷം 2.30, വൈകിട്ട് 5.15 എന്നിങ്ങനെയാണ് ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്കുള്ള ബോട്ടിൻ്റെ സമയക്രമം. 

ബോട്ട് സർവീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9747737839 (മുജീബ്) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.





Green Village WhatsApp Group

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section