നിങ്ങളുടെ വീട്ടിലെ മീൻ വേസ്റ്റ് എന്താണ് ചെയ്യാറ് ? പുറത്ത് കളയും എന്നായിരിക്കും എല്ലാവരുടെയും മറുപടി. മാത്രമല്ല വളരെ ദുർഗന്ധം ഉണ്ടാകുന്നത് കൊണ്ട് തന്നെ പലപ്പോഴും ഇത് ഒഴിവാക്കാൻ പ്രയാസപ്പെടാറുമുണ്ട്. ഫ്ലാറ്റുകളിലും ജനസാന്ദ്രതയുള്ള ഏരിയകളിലും താമസിക്കുന്നവരുടെ അവസ്ഥ ഇനി പറയേണ്ടതില്ലല്ലോ. ദൈനംദിനം ഉണ്ടാകുന്ന ഈ വേസ്റ്റ് ഉപയോഗപ്പെടുത്തി എങ്ങനെ വളമാക്കി മാറ്റാം എന്ന് നോക്കാം.
ഇനി ഇത് വളമാക്കി മാറ്റിയാലും ഇതിന്റെ മണം ഉണ്ടാകില്ലേ ... എന്നായിരിക്കും നിങ്ങളുടെ സംശയം. എല്ലാത്തിനും പരിഹാരമുണ്ട്. ആദ്യമായി അടുപ്പ് കത്തിച്ചു ബാക്കി വന്ന മീനിന്റെ വേസ്റ്റ് തിളപ്പിച്ചെടുക്കുക. മീൻ കഴുകിയ വെള്ളവും ഇതിലേക്ക് നമുക്ക് ചേർക്കാവുന്നതാണ്. ചെറിയ മീനിന്റെ വേസ്റ്റ് ആയിരിക്കും വളത്തിന് ഏറ്റവും ഉത്തമം. ഇത് നന്നായി തിളപ്പിച്ച് എടുത്ത ശേഷം ചൂടാറാനായി ഒന്ന് മാറ്റിവെക്കുക. ഇങ്ങനെ ചെടികളുടെയും പച്ചക്കറികളുടെയും ചുവട്ടിൽ ഒഴിക്കാൻ പാകത്തിന് ചൂടാറി കഴിഞ്ഞാൽ കപ്പോ മറ്റോ , ഉപയോഗിച്ച് ചെടികൾക്കും മറ്റും ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇതിന് യാതൊരുവിധ ദുർഗന്തവുമുണ്ടാവില്ല.