വിപണിയിൽ താരമായി പൈനാപ്പിൾ; വില കുതിച്ചുയരുന്നു. | Pineapple price hike



വിപണിയിൽ താരമായി പൈനാപ്പിൾ. പൈനാപ്പിൾ വില റെക്കോഡ് ഉയരത്തിലെത്തുകയാണ്. കേരളത്തിൽ ഏറ്റവും ഡിമാൻഡുള്ള പൈനാപ്പിൾ പഴത്തിന് വില കിലോയ്ക്ക് 60 രൂപ വരെയെത്തി. പൈനാപ്പിൾ പച്ചയ്ക്ക് 56 രൂപയും സ്പെഷ്യൽ ഗ്രേഡ് പച്ചയ്ക്ക് 58 രൂപയുമാണ് ഇന്നലെ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലെ വില.

പൈനാപ്പിൾ വില കുത്തനെ ഉയരുന്നതിന്റെ ആശ്വാസത്തിലാണ് കർഷകർ. പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം കേരള വിപണിയിലെ വലിയ ഡിമാൻഡും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം പൈനാപ്പിൾ പഴുക്കാൻ പതിവിലും കൂടുതൽ ദിവസങ്ങൾ എടുത്തതിനാലും പൈനാപ്പിൾ വിപണിയിൽ എത്തുന്നത് കുറഞ്ഞതും വില വർധനവിന് പ്രധാന കാരണമായി.

കഴിഞ്ഞ വർഷങ്ങൾക്ക്‌ ശേഷം പൈനാപ്പിളിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇന്നലെ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ രേഖപെടുത്തിയത്. കാലവർഷ വ്യതിയാനത്തെ തുടർന്ന് കടുത്ത വേനലിനു പിന്നാലെ വിഷു കൂടി എത്തിയതാണ് വൻ വിലവർധനവിന് കാരണം. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വൻ ഡിമാൻഡ് ഉയർന്നതും വിലവർധനവിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ദിനേന ആയിരം ടണ്ണിൽ അധികം പൈനാപ്പിളാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കയറി പോകുന്നത്. നൂറു ലോഡ് പൈ നാ പിൾ വീതം ദിനേന കയറി പോകുവാൻ തുടങ്ങിയതോടെ അഭ്യന്തര വിപണിയിൽ ഉൽപ്പന്നത്തിന് കുറവു വന്നു തുടങ്ങി. ഇതോടെചില്ലറ വിൽപന വില 70 രൂപ മുതൽ 80 രൂപ വരെ എത്തിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ,കാലാവസ്ഥ വ്യതിയാനവും സാമ്പത്തികപ്രതിസന്ധികളും മൂലം കിലോഗ്രാമിന് 25 രൂപ വരെയായി കുറഞ്ഞ പൈനാപ്പിൾ എടുക്കാൻ പോലും ആളില്ലാത്ത അവസ്ഥ സംജാതമായിരുന്നു. നിരവധി ഏക്കർ സ്ഥലത്തെ പൈനാപ്പിൾ വെട്ടിയെടുക്കാൻ പോലും ആളില്ലാതെ പഴുത്ത് ചീഞ്ഞ് നശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അനുകൂല സാഹചര്യം വന്നതോടെ വിലകുതിച്ചു കയറുകയാണ്. നാലു വർഷത്തിനിടെ പൈനാപ്പിളിനു ലഭിക്കുന്ന മികച്ച വിലയാണിത്. കാലാവസ്ഥ വ്യതിയാനം മൂലം വില തകർച്ച നേരിട്ട പൈനാപ്പിൾ കർഷകർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.






Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section