ശരീരഭാരം കുറയ്ക്കാനും ധാരാളം പോഷകങ്ങൾ ലഭിക്കാനും ദിവസവും ഭക്ഷണത്തിൽ മുളപ്പിച്ച പയറുവർഗങ്ങൾ ചേർത്ത സലാഡ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഉച്ചഭക്ഷണത്തിലോ
അത്താഴത്തിലോ ടിവി കാണുമ്പോൾ വെറുതെ കൊറിക്കാനോ ഒക്കെ വളരെ നല്ലതാണ് ആൻറി ഓക്സിഡന്റുകളാൽ സമ്പന്നമായ ഈ സലാഡുകൾ.
ചെറുപയർ - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - ഒരു നുള്ള്
വെള്ളം - ആവശ്യത്തിന്
സവാള 1 ഇടത്തരം
തക്കാളി 1 ഇടത്തരം
കുരുമുളകുപൊടി - 1/4 ടീസ്പൂൺ
നാരങ്ങാനീര് 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ചെറുപയർ നന്നായി കഴുകി കുതിർത്തെടുത്ത ശേഷം മുളപ്പിക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞൾപ്പൊടിയും അൽപം വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ ഒരു വിസിൽ വേവിക്കുക.
സവാളയും തക്കാളിയും പൊടിയായി അരിഞ്ഞെടുക്കുക. ഇതിലേക്ക് അൽപം ഉപ്പുചേർത്തിളക്കി വേവിച്ച് മാറ്റിവച്ച ചെറുപയറും കുരുമുളകുപൊടിയും നാരങ്ങാനീരും കൂടി ചേർത്തു പതുക്കെ യോജിപ്പിച്ചെടുത്താൽ അത്യന്തം പോഷകസമൃദ്ധമായ മുളപ്പിച്ച ചെറുപയർ സലാഡ് റെഡി!