ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള പനികൂർക്ക കൊണ്ട് ജ്യൂസ് തയ്യാറാക്കാം | Juise with Mexican mint

GREEN VILLAGE 0


കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹെല്‍തിയായി കുടിക്കാം പനിക്കൂര്‍ക്ക ജ്യൂസ്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കഫക്കെട്ട് ഇല്ലാതാക്കുന്നതിനും നല്ലതാണ് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്ക കൊണ്ടു ടേസ്റ്റിയും ഹെല്‍ത്തിയുമായ ജ്യൂസ് തയാറാക്കാം.

ചേരുവകള്‍

പനികൂര്‍ക്ക ഇല – 4 എണ്ണം

ഇഞ്ചി – 1 ഇഞ്ച് വലുപ്പത്തില്‍

നാരങ്ങാ നീര് – 2 ടേബിള്‍സ്പൂണ്‍

തേന്‍ – 3 ടീസ്പൂണ്‍ അല്ലെങ്കില്‍ പഞ്ചസാര -2 ടീസ്പൂണ്‍

ഉപ്പ് – 1 നുള്ള്

വെള്ളം – 1 കപ്പ്

തയാറാക്കുന്ന വിധം

മിക്‌സിയുടെ ബ്ലെന്‍ഡറില്‍ പനി കൂര്‍ക്ക ഇല, ഇഞ്ചി ചതച്ചത്, നാരങ്ങാ നീര്, തേന്‍ അല്ലെങ്കില്‍ പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക.


അരിച്ച ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കുടിക്കാം. ആവശ്യമെങ്കില്‍ ഐസ് ക്യൂബ്‌സും ഇട്ടു കുടിക്കാം.




Green Village WhatsApp Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad