ദഹനപ്രശ്നമുള്ളവർ കഴിച്ചിരിക്കേണ്ട ഒന്നാണ് ഉണക്കമുന്തിരി. നാരുകൾ ധാരാളം അടങ്ങിയ ഉണക്കമുന്തിരി മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പ്രത്യേകിച്ച്, വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോൾ ഇവയുടെ ഗുണങ്ങൾ കൂടും. അതിനാൽ മലബന്ധ പ്രശ്നമുള്ളവർ രാവിലെ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.
ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും പൊട്ടാസ്യം ധാരാളം അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. വിളർച്ച തടയാനും കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ശരീരത്തിനുവേണ്ട ഊർജ്ജം വർധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കൾ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.
അയൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പതിവായി കുതിർത്ത ഉണക്കമുന്തിരി കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും ഗുണം ചെയ്യും.
കാത്സ്യത്തിന്റെ അഭാവമുള്ളവരും ഇവ കഴിക്കുന്നത് നല്ലതാണ്. ഉണക്കമുന്തിരിയിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
രോഗ പ്രതിരോധശേഷി കൂട്ടാനും കുതിർത്ത ഉണക്കമുന്തിരി കഴിക്കാം. വിറ്റാമിനുകളും മറ്റ് ആന്റിഓക്സിഡന്റുകളും അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് നല്ലതാണ്. പല്ലുകളുടെ ആരോഗ്യത്തിനും ഇവ കഴിക്കുന്നത് നല്ലതാണ്. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും.