ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കൂ... ഗുണങ്ങൾ ഒരുപാടാണ് | Benefits of jeera water




ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ജീരകത്തിൽ ആന്റി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ജീരകത്തിൻ്റെ സത്തിൽ ശരീരത്തിനുള്ളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം തടയുന്ന മറ്റ് നിരവധി സംയുക്തങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

രാത്രി പതിവായി ജീരക വെള്ളം കുടിക്കുന്നതുവഴി ലഭിക്കുന്നത് നിരവധി ഗുണങ്ങൾ ആണ്. വയർ വീർത്തിരിക്കുന്നത് തടയാനും ഗ്യാസ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ജീരകവെള്ളം സഹായിക്കും. ജീരകത്തിൽ അടങ്ങിയിരിയ്ക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ശരീരത്തിന് ഏറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു.  

ജീരക വെള്ളം പതിവായി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ നല്ലതാണ്. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ജീരകത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ നാരുകൾ വിശപ്പ് കുറയ്ക്കാനും ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ചെറുക്കാനും സഹായിക്കുന്നു. ജീരക വെള്ളത്തിന് കലോറിയും കുറവാണ്. 

ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ സാന്നിധ്യം അടങ്ങിയിട്ടുള്ളതിനാൽ ജീരക വെള്ളം കുടിക്കുന്നത് വീക്കം മൂലമുണ്ടാകുന്ന അമിതവണ്ണത്തെ തടയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം സഹായിക്കും. നീർജ്ജലീകരണം തടയാനും മികച്ചതാണ് ജീരകവെളളം. ജീരക വെള്ളത്തിന് കാർസിനോജെനിക് ഗുണങ്ങളുണ്ട്. ഇത് പലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നു.

ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് ക്യാൻസർ പടരുന്ന മെറ്റാസ്റ്റാസിസിനെ ഇത് തടയുന്നു. ജീരക വെള്ളം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ജീരകം അസിഡിറ്റി കുറയ്ക്കാനും നെഞ്ചെരിച്ചിൽ, ഓക്കാനം, വയറുവേദന, മലബന്ധം തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും മികച്ച പരിഹാരമാണ്. 


രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ദഹനക്കേട് തടയുകയും ചെയ്യുന്നു. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതായി ഗുഡ്ഗാവിലെ സനാർ ഇൻ്റർനാഷണൽ ഹോസ്പിറ്റലിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് വിഭാഗം മേധാവി ദിക്ഷ ദയാൽ പറയുന്നു.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section