ഗാർഡനുകളിൽ അലങ്കാര ചെടികളായി നട്ടുപിടിപ്പിക്കുന്ന അരേലിയ പ്ലാന്റുകളെ കുറിച്ച് പരിചയപ്പെടാം. പൂന്തോട്ടങ്ങളിൽ വളരെ മനോഹരമായി തളിർത്ത് വളരാൻ മണ്ണും മണലും ഒരേ അളവിൽ എടുത്ത ശേഷമായിരിക്കണം ചെടി നട്ടുപിടിപ്പിക്കേണ്ടത്. ഇലകളുടെ ഭംഗി മങ്ങി പോകാതിരിക്കാൻ നേരിട്ട് വെയിൽ കൊള്ളുന്ന സ്ഥലങ്ങളിൽ വെക്കാതിരിക്കുക.
വെള്ളം നല്ലതുപോലെ വാർന്നു പോകുന്ന മൺചട്ടികളിലാണ് ഈ ചെടി നടേണ്ടത്. ഷെഡിലും സെമി ഷെഡിലുമൊക്കെ നല്ലതു പോലെ വളർത്താവുന്നതാണ്. വർഷത്തിൽ രണ്ട് പ്രാവിശ്യം മാത്രം (ഫെബ്രുവരി, സെപ്തംബർ മാസങ്ങളിൽ) ചാണകപ്പൊടി ഇവയ്ക്ക് വളമായി കൊടുത്താൽ മതിയാകും. കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഫെർട്ടിലൈസർ ഒന്നും തന്നെ ഇവയ്ക്ക് നൽകേണ്ടതില്ല.
ഈ ചെടി നമുക്ക് ഇഷ്ടമുള്ള രീതിയിൽ പ്രൂൺ ചെയ്ത് നിർത്താവുന്നതാണ്. ഇതിന്റെ ഒരു ചെറിയ പീസ് കുഴിച്ചിട്ടാൽ തന്നെ പുതിയ ചെടികൾ ഉണ്ടാക്കി എടുക്കാവുന്നതുമാണ്. മഴക്കാലത്ത് വളരെ നല്ല രീതിയിൽ വളരുന്ന ഈ ചെടിക്ക് വേനൽക്കാലത്ത് ഒന്നിടവിട്ടെങ്കിലും വെള്ളം കൊടുക്കാൻ മറക്കരുത്.