മല്ലിയില …
കേൾക്കാത്തവരും കാണാത്തവരുമായിട്ട് ആരും ഉണ്ടാവില്ല. സൂപ്പ്, സലാഡ്, രസം, ചിക്കൻ കറി തുടങ്ങിയ വിഭവങ്ങളുടെ സ്വാദ് വർദ്ധിപ്പിക്കുന്നതിലുപരി നവീന കാലത്തെ ഒരു ട്രെൻഡ് കൂടിയാണ് മല്ലിയില. പല ട്രെൻഡുകളും നമ്മെ ഗുണദോഷം ചെയ്യുമെങ്കിലും മല്ലിയിലയിൽ ആ ഭയം വേണ്ട. മാത്രമല്ല പോഷക ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഏറെയുമാണ്.
മല്ലിയിലയിൽ പ്രോട്ടീനുകളും ഭക്ഷണ നാരുകളും കൂടുതലായി അടങ്ങിയിരിക്കുന്നു. ഇതിൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും കുറവാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാരാളം ധാതുക്കൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങളും ഒട്ടും കുറവല്ല. കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, കരൾ രോഗങ്ങൾ ഭേദമാകാൻ സഹായിക്കുന്നു, മികച്ച അസ്ഥിബലം നൽകുന്നു. ഇങ്ങനെ പലതുമുണ്ട്.
ഇത്രയും ഗുണകരവും ലളിതവുമായ ഒരു സസ്യത്തിന് പോലും നമ്മൾ കിഴക്കന്ന് വരുന്ന പാണ്ടിലോറി കാത്തുനിൽക്കുന്നു എന്ന് പറയുമ്പോൾ എന്ത് മോശത്തരം ആണ് ലേ... വളരെ ചെറിയ രീതിയിൽ പരിചരണം നൽകിയാൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാവുന്ന ഒരു ന്യൂജൻ കൃഷി രീതിയുണ്ട് ഒരു പാളസൂത്രം.
കവുങ്ങിന്റെ പാള ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. പാളയുടെ രണ്ടറ്റവും കട്ട് ചെയ്ത് മദ്യഭാഗം മാത്രം എടുക്കുക. അത് മറിച്ചിട്ട് ചുവട്ടിലായി കുറച്ചു ഹോളുകൾ ഇട്ടതിനുശേഷം പാളയിലേക്ക് ആദ്യത്തെ ലയറായി കരിയിലെ പൊടിച്ചിടുക. സസ്യങ്ങൾ പെട്ടെന്ന് തന്നെ വളർന്നു കിട്ടാൻ കരയിലെ സഹായിക്കും. ഇതിന് മുകളിലായി ജൈവവള കൂട്ട് മിക്സ് ചെയ്ത മണ്ണിടുക. അടുക്കള വേസ്റ്റ് മണ്ണിൽ ചേർത്ത് കുറച്ചുദിവസം സൂക്ഷിച്ചാൽ ഈ ഒരു കൂട്ട് സുഖമായി തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനു മുകളിലായി ചകിരിച്ചോറോ ചാരമോ ഒക്കെ വിതറുക. കുറച്ചുകൂടി മണ്ണ് അതിനുമുകളിൽ ഇട്ടതിനു ശേഷം നന്നായി വെള്ളം തെളിയിക്കുക. നടാനുള്ള വിത്ത് ചെറിയ ചിരട്ടയിലോ മറ്റോ എടുത്ത് ഒരല്പം വെള്ളം ഒഴിച്ച് കുതിർന്നതിന് ശേഷം പാളയിൽ പാകുക. കൂടുതൽ ഇരുളും വെളിച്ചവും തട്ടാത്ത സ്ഥലത്ത് സൂക്ഷിച്ചാൽ കുറഞ്ഞ ദിവസത്തിനുള്ളിൽ കീടനാശിനി ഇല്ലാത്ത മല്ലിയില റെഡി.
വീഡിയോ കാണാം