(2023 അന്താരാഷ്ട്ര യെറുധാന്യ വർഷം)
പരമ്പരാഗതമായി നാടൻ ചെറുധാന്യ വിത്തിനങ്ങളാണ് കേരളത്തിൽ കൃഷി ചെയ്തിരുന്നത്. എന്നാൽ കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് കൂടുതൽ വിളവുണ്ടാക്കേണ്ടതായി വരുകയും കൂടുതൽ വിളവിനായി ഹൈബ്രിഡ് വിത്തിനങ്ങളും, ഇമ്പ്രൂവ് വിത്തിനങ്ങളും, കേരളത്തിനു പുറത്തുള്ള കാർഷിക ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്തു.
പരമ്പരാഗദമായി കർഷകർ നാടൻ ചെറുധാന്യങ്ങളാണ് കൃഷി ചെയ്തിരുന്നത്. നാടൻ ഇനങ്ങൾ ഉൽപ്പാദനം കുറവായിരിക്കും. എന്നാൽ രോഗപ്രതിരോധ ശേഷി വളരെ കൂടുതലായിരിക്കും. നാടൻ ഇനങ്ങൾക്ക് ജെർമിനേഷൻ പെർസന്റേജ് വളരെ കുറവാണ്. 60% ജെർമിനേഷൻ പെർസന്റേജാണ് നാടൻ ഇനങ്ങൾക്കുള്ളത്.
ഹൈബ്രിഡ് ചെറുധാന്യങ്ങൾ.
വ്യാവസായിക കൃഷിക്ക് ഹൈബ്രിഡ് ചെറു ധാന്യ വിത്തുകൾ അനുയോജ്യമാണ്. ഒരു പ്രത്യേക സ്വഭാവ ഗുണത്തിലുള്ള ആൺ സസ്യവും, ഒരു പ്രത്യേക ഗുണമുള്ള പെൺ സസ്യവും തമ്മിൽ പരാഗണം നടത്തി ഉണ്ടാക്കുന്ന ആദ്യത്തെ പ്രോജനിയാണ് F1 ഹൈബ്രിഡ് എന്നു പറയുന്നത്. ചെറുധാന്യങ്ങളിലും ഹൈബ്രിഡ് വിത്തിനങ്ങൾ ധാരാളം ഉണ്ട്. ഹൈബ്രിഡ് ഇനങ്ങൾ കൃഷി ചെയ്താൽ നല്ല വിളവു കിട്ടും. പക്ഷെ ഒരിക്കൽ കൃഷി ചെയ്ത വിത്തെടുത്ത് വീണ്ടും കൃഷി ചെയ്താൽ F1 ജനറേഷനിൽ കിട്ടിയ വിളവ് കിട്ടില്ല.
ഇമ്പ്രൂവ്ഡ് വെറൈറ്റി ചെറുധാന്യങ്ങൾ
സാധാരണ മണ്ണിൽ കൃഷി ചെയ്താൽ വളരെ വേഗം കതിര് വരുന്നതും, ഏറ്റവും എളുപ്പം കതിര് വരുന്നതും, ഏറ്റവും വലിയ മണികൾ ഉള്ള കതിർക്കുലയുള്ളതുമായ . ഏറ്റവും കുറഞ്ഞ അളവിൽ ജലം വലിച്ചെടുത്ത് കൂടുതൽ വിളവു തരുന്നതുമായ, രോഗപ്രതിരോധ ശേഷിയുള്ളതും, കളകളെ പ്രതിരോധിക്കുവാനും ശേഷിയുള്ള ചെടികളിലെ കതിർക്കുലകൾ ശേഖരിച്ച്, ഇങ്ങനെ ഗുണമേന്മകൾക്കനുസരിച്ച് മാറ്റിവച്ച് ഇമ്പ്രൂവ് ചെയ്ത് എടുക്കുന്ന വിത്തിനങ്ങളാണവ. ഈ ഇനങ്ങൾ കൃഷി ചെയ്താൽ വിളവ് കൂടുതലായിരിക്കും. വളരെ കുറഞ്ഞ ദിവസം കൊണ്ട് വിളവെടുക്കുവാൻ കഴിയും. കൃഷിക്കായി വളരെ കുറച്ചു വിത്ത് മതിയാവും. രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. ഇങ്ങനെ നേച്വറൽ സെലക്ഷനിലൂടെ ഗുണമേന്മയുള്ള വിത്തിനങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. ഇമ്പ്രൂവ്ഡ് ഇനങ്ങൾ സ്ഥിരമായി ഒരേസ്ഥലത്ത് കൃഷി ചെയ്താൽ വിത്തിനങ്ങൾക്ക് പെസ്റ്റ് റസിസ്റ്റൻസ് നഷ്ടപ്പെടുകയും അങ്ങനെ കീടാക്രമണം കൂടുകയും ചെയ്യാം. ഇമ്പ്രൂവ്ഡ് ഇനങ്ങൾ കൃഷി ചെയ്താൽ തുടർച്ചയായി 6 മുതൽ 7 തവണവരെ വിത്തെടുത്ത് കൃഷിചെയ്യാം. അതിനു ശേഷം പുറത്തു നിന്ന് പുതിയ വിത്തുകൾ വാങ്ങി നടണം. സീഡ് സയൻസ് പ്രകാരം ഒരിക്കൽ കൃഷി ചെയ്ത വിത്തിനങ്ങളിൽ നിന്നും വീണ്ടും വിത്തെടുത്ത് ഉപയോഗിക്കരുത് എന്നതാണ്. പുതിയ വിത്തുകൾ വാങ്ങി നടുക എന്നതാണ് . കൃഷിയും , വിത്തുൽപ്പാദനവും രണ്ട് തലങ്ങളാണ്. NSC യുടെ പ്രോട്ടോക്കോൾ പ്രകാരമെ വിത്തെടുക്കുവാൻ പാടുള്ളു. TFL (ട്രൂത്ത് ഫുളി ലേബൽഡ്) സീഡ് ആണെങ്കിൽ മാത്രമെ കാശിന് വിൽക്കുവാനും കഴിയുകയുള്ളു. സീഡ് ടെസ്റ്റിംഗ് ലാബിൽ കൊടുത്ത് ഗുണനിലവാരം പരിശോധിച്ച്, ജനറ്റിക്കലി പ്യൂരിഫൈഡ് സീഡാണ് എന്ന് തെളിയിച്ചാൽ മാത്രമേ TFL കിട്ടുകയുള്ളു. കർഷകന് ഫാർമർ സീഡ് to ഫാർമർ എന്ന രീതിയിൽ വിത്തുകൾ കൈമാറാം എന്നാൽ കാശിന് വിൽക്കുവാൻ കഴിയില്ല.
തമിഴ് നാട്ടിലെ കോയമ്പത്തൂരിലെ TNAU (തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഇമ്പ്രൂവ്ഡ് വെറൈറ്റി വിത്തിനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഓരോ നമ്പരുകളിലാണ് ഈ വിത്തിനങ്ങൾ അറിയപ്പെടുന്നത്. (ഉദാഹരണത്തിന് C-30 തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി വികസിപ്പിച്ച ഇമ്പ്രൂവ്ഡ് ഇനം മണിച്ചോളമാണ്)
✍🏻 SK ഷിനു
Photos