ചെറിയ കഷ്ണങ്ങളിലായി മുറിച്ചെടുക്കാം
കോളിഫ്ലവർ വൃത്തിയാക്കുന്നതിന്റെ ആദ്യപടി അതിനെ ഇതളുകളായി വേർതിരിച്ചു എടുക്കുക എന്നത് തന്നെയാണ്. അതിനുശേഷം കോളിഫ്ലവറിന്റെ നടുഭാഗത്തു കാണുന്ന തണ്ട് കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റണം.
കഴുകിയെടുക്കണം
ചെറിയ ഇതളുകളായി മാറ്റിയ കോളിഫ്ലവർ നന്നായി കഴുകിയെടുക്കാം. പൈപ്പിന് താഴെ വെച്ച് വേണം വൃത്തിയാക്കിയെടുക്കേണ്ടത്. അഴുക്ക്, പുഴുക്കൾ എന്നിവയെ നീക്കം ചെയ്യാൻ ഇങ്ങനെ കഴുകുന്നത് സഹായിക്കും.
ചൂടു വെള്ളത്തിലും കഴുകാം
ചെറു ചൂടു വെള്ളത്തിൽ ഉപ്പ് ഇട്ടതിനുശേഷം കോളിഫ്ലവർ ഒരിക്കൽ കൂടി കഴുകിയെടുക്കണം. ഇങ്ങനെ ചെയ്യുന്നത് ചെറിയ സൂക്ഷ്മ ജീവികളെയും പാരസൈറ്റുകളെയും ഒഴിവാക്കാൻ സഹായിക്കും. പത്ത് മുതൽ ഇരുപതു മിനിറ്റ് വരെ ഇങ്ങനെ ചൂട് വെള്ളത്തിൽ ഇട്ടുവെയ്ക്കണം.
തിളച്ച വെള്ളത്തിൽ അൽപനേരം
ധാരാളം സൂക്ഷ്മജീവികൾ കാണുവാൻ സാധ്യതയുള്ള ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. അതുകൊണ്ടുതന്നെ തിളച്ച വെള്ളത്തിലിട്ടു ഒരു അഞ്ച് മിനിറ്റുനേരം വെച്ചതിനു ശേഷമാണ് ഉപയോഗിക്കേണ്ടത്.
തണുത്ത വെള്ളത്തിലേക്ക്
തിളച്ച വെള്ളത്തിലേയ്ക്കിട്ട കോളിഫ്ലവറിനെ അഞ്ചു മിനിറ്റിനു ശേഷം ഐസ് വാട്ടറിലേയ്ക്ക് മാറ്റണം. അങ്ങനെ ചെയ്യുന്നത് വഴി കോളിഫ്ലവർ വെന്തുപോകുകയില്ലെന്നു മാത്രമല്ല, നല്ല ക്രിസ്പിയായിരിക്കുകയും ചെയ്യും.
ജലാംശം തുടച്ചു മാറ്റം
ചെറിയ ഇതളുകളാക്കി മുറിച്ചെടുത്ത കോളിഫ്ലവറിലേ ജലാംശം കിച്ചൻ ടവൽ ഉപയോഗിച്ച് നല്ലതുപോലെ തുടച്ചെടുത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.