കർഷകന്റെ വരുമാനം വർധിപ്പിക്കാനുള്ള ഒരു മാർഗം വൈവിധ്യവത്കരണമാണ്. ധാന്യങ്ങൾ, ചെറുധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, ഔഷധചെടികൾ, പൂക്കൾ, അലങ്കാര ഇലച്ചെടികൾ എന്നിവയെല്ലാം, വിപണന സാധ്യത നോക്കി വളർത്തുകയെന്നതാണ്.
അലങ്കാര ഇല വിളകളിൽ (Cut foliage) പ്രധാനിയാണ് Dracaena massangena അഥവാ മാസ്സ് കൈയിൻ. ഒരു ഉഷ്ണമേഖലാ ഇല ചെടിയാണ്. നല്ല അകത്തള (Indoor plant) ചെടിയാണ്. അടഞ്ഞ മുറികൾക്കുള്ളിൽ നിന്നും ഫോർമാൽഡിഹൈഡ്, Xylene, Toluene എന്നിവ വലിച്ചെടുത്ത് വായു ശുദ്ധമാക്കാൻ ഇവർക്ക് കഴിയും.
കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ ചേർത്തല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'കരപ്പുറം വിഷൻ 2026'ന്റെ ഭാഗമായി ഇത്തരം അലങ്കാര ഇലച്ചെടികൾ വാണിജ്യാടിസ്ഥാനത്തിൽ ചെയ്യാൻ താല്പര്യമുള്ളവർക്ക് ധനസഹായം നൽകാൻ പദ്ധതിയുണ്ട്. തെങ്ങിൻ തോട്ടങ്ങളിലും റബർ തോട്ടങ്ങളിലും ഇടവിളയായി വളർത്താം. താല്പര്യം ഉള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടുക.
✍🏻 പ്രമോദ് മാധവൻ
Photos