Rumohra adiantiformis എന്ന് ശാസ്ത്രനാമം. Dryopteridaceae എന്ന സസ്യകുടുംബാംഗം.
ഭാഗികമായ വെയിലും നല്ല ഈർപ്പവുമുള്ള സ്ഥലങ്ങളിൽ നന്നായി വളരുന്നു. ഓരോ ഇലകളും പ്ലാസ്റ്റിക് പോലെ കട്ടിയുള്ളവ. മുറിച്ച് എടുത്ത് പുഷ്പാലാങ്കാരങ്ങളിൽ ഉപയോഗിക്കുന്നു.
വാണിജ്യടിസ്ഥാനത്തിൽ കൃഷി ചെയ്യാം. Florist കളുമായി വില പറഞ്ഞ് ഉറപ്പിച്ച് വേണം കൂടിയ അളവിൽ കൃഷി ചെയ്യാൻ. നല്ല അകത്തള ചെടി (Indoor Plant യാണ്.
പുഷ്പലങ്കാരങ്ങൾക്ക് മാറ്റ് കൂട്ടാൻ Leather Leaf Fern ന് കഴിയും. ചിത്രം ശ്രദ്ധിക്കുക.
ചേർത്തല നിയോജകമണ്ഡലത്തിൽ ബഹുമാനപ്പെട്ട കൃഷി മന്ത്രിയുടെ 'കരപ്പുറം വിഷൻ 2026'ന്റെ ഭാഗമായി 'പുഷ്പഗ്രാമം 'പദ്ധതിയിൽ ഇത് പോലെയുള്ള ചെടികൾ കൃഷി ചെയ്യാൻ തയ്യാറാവുന്നവർക്ക് സാമ്പത്തിക സഹായം ചെയ്യാൻ പദ്ധതിയുണ്ട്. അവർക്ക് കൃഷി ഭവനുമായി ബന്ധപ്പെടാവുന്നതാണ്.
നെല്ലിയാമ്പതി ഫാമിൽ ജോലി ചെയ്യുമ്പോൾ ഇത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തിരുന്നു.
✍🏻 പ്രമോദ് മാധവൻ