പദ്ധതി ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുവാൻ
ആധാർ സീഡിംഗ്,
ഇകെ വൈ സി
ഭൂരേഖകൾ
എന്നിവ വിജയകരമായി പൂർത്തീകരിക്കാത്തവർ 2023 സെപ്റ്റംബർ 30 നകം പൂർത്തിയാക്കുക.
കർഷകർ ചെയ്യേണ്ട കാര്യങ്ങൾ
* ബാങ്ക് അക്കോണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. ആധാർ കാർഡും ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോണുമായി കൃഷിഭവൻ നിർദ്ദേശിക്കുന്ന പോസ്റ്റ് ഓഫീസിൽ എത്തി സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാവുന്നതാണ്.
* അക്ഷയ , CSC , ജനസേവന കേന്ദ്രങ്ങൾ മുഖേന e-KYC പൂർത്തീകരിക്കുക.
ആധാർ കാർഡും , ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പരും കയ്യിൽ കരുതുക.
ഗൂഗിൾ പ്ലേ സ്റ്റോർ വഴി PMKISAN GOI എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത്
ഗുണഭോക്താക്കൾക്ക് നേരിട്ടും e-KYC പൂർത്തീകരിക്കാവുന്നതാണ്.
* റവന്യു വകുപ്പിന്റെ ReLIS പോർട്ടലിൽ ഭൂരേഖകൾ ഉള്ളവർ എയിംസ് പോർട്ടലിൽ നേരിട്ടോ അക്ഷയ ,CSC , ജനസേവന കേന്ദ്രങ്ങൾ മുഖേനയോ ഭൂരേഖകൾ രേഖപ്പെടുത്തേണ്ടതാണ്. ഇതുവരെ ഓൺലൈൻ വഴി സ്ഥലവിവരം രേഖപ്പെടുത്തുവാൻ കഴിയാത്തവർ ബന്ധപ്പെട്ട കൃഷിഭൂമിയുടെ 2018 - 19 ലെ യും നിലവിലേയും ഭൂരേഖകൾ , അപേക്ഷ എന്നിവ നേരിട്ട് PM കിസാൻ പോർട്ടലിൽ നേരിട്ട് രേഖപ്പെടുത്തേണ്ടതാണ്.
* ആധാർ സീഡിംഗ് ,ഇ.കെ. വൈ .സി , ഭൂരേഖകൾ പോർട്ടലിൽ രേഖപ്പെടുത്തൽ എന്നിവ 2023 സെപ്റ്റംബർ 30 നകം പൂർത്തീകരിക്കാത്തവർക്ക് പദ്ധതി ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. അപ്രകാരം അനർഹരാകുന്നവർ ഇതുവരെ കൈപ്പറ്റിയതുക തിരിച്ചടക്കേണ്ടിവരും.
SK ഷിനു