നിത്യോപയോഗ സാധനങ്ങളുടെ വില കൂടിക്കൊണ്ടേയിരിക്കും. തക്കാളിയുടെ വിലക്കയറ്റം നമ്മൾ കാണുന്നുണ്ട്. കോവിഡ് പോലെയുള്ള മഹാമാരികൾ ഭാവിയിൽ ഉണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. കയ്യിൽ പണമുണ്ടായിട്ടും ഭക്ഷണം കിട്ടാത്ത അവസ്ഥ നാം മുൻകൂട്ടി കാണണം. പുറമേ നിന്നും വരുംന്ന ഭക്ഷണങ്ങൾ പലകാരണങ്ങൾ കൊണ്ടും സൂക്ഷിതമല്ല എന്ന് നമ്മൾ മനസ്സിലാക്കിക്കഴിഞ്ഞു. മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിച്ചു കൊണ്ടുള്ള ശാസ്ത്രീയ കൃഷിരീതികളാണ് നമുക്ക് അഭികാമ്യം. ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം പോലെയുള്ള വെല്ലുവിളികളെ മറികടന്നു കൊണ്ട് നമ്മൾ ഉത്തരവാദ കൃഷി ചെയ്യാൻ പഠിക്കണം. അവനവന്റെ വീട്ടുവളപ്പിൽ നിന്നും നമുക്കത് തുടങ്ങണം.
ആവശ്യ സാധനങ്ങളുടെ ഉത്പാദനത്തിൽ സ്വയം പര്യാപ്തമാകേണ്ടതിന്റെ ആവശ്യകത | Need for self sufficiency
September 15, 2023
0
ഓരോ വീടുകളും, അവർക്ക് ആവശ്യമുള്ള പഴം പച്ചക്കറികളുടെ ഉത്പാദനത്തിൽ സ്വയം പര്യാപ്തമാകേണ്ടതിന്റെ ആവശ്യകത ഇന്ന് മുൻപത്തേക്കാൾ പ്രസക്തമാണ്. ജനസംഖ്യ വർദ്ധിക്കുന്നതിനനുസൃതമായി കൃഷിഭൂമിയുടെ വിസ്തൃതി കൂടുന്നില്ല. മറിച്ച് കാർഷികേതര ആവശ്യങ്ങൾക്കായി കൃഷിഭൂമി തരം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.