പൂർണ്ണമായും ജൈവമായി നെല്ലുത്പാദിപ്പിക്കുന്ന ഒരു കൃഷിരീതിയാണ് പൊക്കാളി.
ഉപ്പുരസവും ഉയർന്ന ജലനിരപ്പും വെള്ളപ്പൊക്കവും ഒരു പരിധി വരെ കാലാവസ്ഥ വ്യതിയാനവും അതിജീവിച്ച് വളരാൻ ഇവയ്ക്ക് കഴിയും. ഉയർന്ന നിലയിൽ ഔഷധ ഗുണങ്ങളും ഉള്ള നെല്ലിനമാണ് പൊക്കാളി.
വൈറ്റമിൻ ഇ, ആന്റി ഓക്സിഡന്റുകൾ, ബോറോൺ, ഇരുമ്പ്, സൾഫർ തുടങ്ങിയ ധാതുക്കളും പൊക്കാളിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ 0.46% ഫൈബറുകളാലും 7.77% ശതമാനം പ്രോട്ടീനാലും 20-27.7% അമൈലേസിനാലും സമ്പന്നമാണ്. 2.77% ആണ് പൊക്കാളിയിൽ രേഖപ്പെടുത്തിയിട്ടുള്ള ജലാംശത്തിന്റെ അളവ്. ഏകദേശം 9.18%ത്തോളം നാച്ചുറൽ ഓയിലും ഇവയിൽ അടങ്ങിയിട്ടുണ്ട്.
ഹെമറോയ്ഡുകളും ദഹനനാളത്തിന്റെ തകരാറുകളും ചികിത്സിക്കാൻ ഇവ നല്ലതാണ്. പൊക്കാളിയരിയുടെ കഞ്ഞിവെള്ളം കോളറ രോഗികൾക്ക് ഉത്തമമാണെന്നുള്ളതുപോലെ തന്നെ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവായതുകൊണ്ട് പ്രമേഹമുള്ളവർക്കും ഈ അരി ശുപാർശ ചെയ്യുന്നു.
പൊക്കാളി അരി
പുട്ട് പൊടി
അവൽ, തുടങ്ങിയ ഉൽപ്പന്നങ്ങൾ വേണ്ടവർ വിളിക്കുക
രമേഷ് കുമാർ
വടക്കൻ പറവൂർ