മന്ത്രിമാരെ വേദിയിലിരുത്തി കർഷകരുടെ പ്രശ്നങ്ങൾ തുറന്നടിച്ച് ജയസൂര്യ | Jayasoorya appeals to ministers farmer's troubles
GREEN VILLAGEAugust 30, 2023
0
കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെ, സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി നടൻ ജയസൂര്യ. കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചാണ് ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ വിമര്‍ശനം. ഇവന് ഇത് രഹസ്യമായി പറഞ്ഞാല്‍ പോരേ എന്ന് തോന്നിയേക്കാം. എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണു തന്നെക്കൊണ്ട് ഇതു പറയിപ്പിച്ചതെന്നും ജയസൂര്യ വ്യക്തമാക്കി. കളമശേരി കാർഷികോത്സവ വേദിയിലെ നടന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.