ചെടി പുഷ്പിച്ചാൽ 30 മുതൽ 45 ദിവസത്തിനകം കായ് വിളവെത്തും. പാറ നിറഞ്ഞ സ്ഥലത്ത് പുരയിടത്തിലെ മറ്റിടങ്ങളിൽ നിന്ന് മണ്ണെത്തിച്ച് ചെറു തട്ടുകളായി തിരിച്ച് കോൺക്രീറ്റു തൂണുകൾ സ്ഥാപിച്ച് അതിന് ചുറ്റും നാലുമൂടുകൾ വീതം നട്ട്, വള്ളികൾ മുളിലേക്ക് കയറ്റി ഇരുമ്പ് കമ്പിയിലൂടെ താഴേക്ക് പടർത്തിയാണ് വിളപരിപാലനം. ജൈവകൃഷിരീതിയിൽ ബയോഗ്യാസിന്റെ ഉപോൽപന്നമായ സ്ലറിയും ഒപ്പം ചാണകപ്പൊടിയുമാണ് വളപ്രയോഗം. ആയിരം കിലോയിലധികം ഇപ്പോൾ വിപണനം നടത്തി. ജലക്ഷാമം രൂക്ഷമായ പ്രദേശമായതിനാൽ പടുതാക്കുളം സജ്ജമാക്കിയാണ് ജലവിതാനം ഒരുക്കുന്നത്. ഇവിടെ വിളവിറക്കുന്നതു മുതൽ വിപണനം വരെയും കർഷകൻ നേരിട്ടാണ്.
വിദേശയിനം ഫലവർഗങ്ങിൽ ഇതുമാത്രമല്ല ഇവിടെയുള്ളത് അവക്കാഡോ അടക്കമുള്ളവയും ഉണ്ട്. പച്ചക്കറിക്കൃഷിയും മരച്ചീനിയും ചേമ്പും ചേനയുമടക്കമുള്ളവ കാട്ടുപന്നിയുടെ കടന്നുകയറ്റത്തിൽ നിലംപരിശായതോടെയാണ് ഈ രംഗത്തേക്ക് പൂർണമായി വഴിമാറിയത്. മുന്തിയയിനം ഇനം പ്ലാവുകളും മാവുകളും മറ്റുചെടികളിലും ഗ്രാഫ്റ്റിങ്ങും ബഡ്ഡിങ്ങും നടത്തി കൂടുതൽ ഉൽപ്പാദനക്ഷമതയും ആയുസ്സ് ദൈർഘ്യം വർധിപ്പിക്കുന്ന പ്രവൃത്തികളിലും അഗ്രഗണ്യനാണ് കൃഷിയെ മാത്രം സ്നേഹിക്കുന്ന ഈ കർഷകൻ.