ശരീരം മുഴുവൻ ഓക്സിജൻ എത്തിക്കുന്നത് ഈ പ്രോട്ടീനാണ്. ശ്വാസകോശത്തിൽ നിന്നും ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ധർമ്മം. ഹീമോഗ്ലോബിന്റെ അളവ് വളരെ താഴുന്ന അവസ്ഥയാണ് അനീമിയ. എന്നാൽ കൃത്യമായ ഡയറ്റിലൂടെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുവാൻ കഴിയും. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെന്ന് അറിഞ്ഞിരിക്കാം.
പച്ചക്കറികൾ, ഇലക്കറികൾ, ഇറച്ചി, മത്സ്യം, മുട്ട, പയറുവർഗ്ഗങ്ങൾ, മാതളം, ബീൻസ്, ഡ്രൈ ഫുഡ്സ്, തവിടോടുകൂടിയ ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങിയവ വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കളാണ്. ഇവയും ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഗുണം ചെയ്യും.
ബീറ്റ്റൂട്ട് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം. ഇരുമ്പിന്റെ അംശം ഉള്ളതിനൊപ്പം ഉയർന്ന അളവിൽ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ്റൂട്ടിലുണ്ട്. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാലും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായകരമാകും. ബീൻസ്, നിലക്കടല എന്നിവയും ഹീമോഗ്ലോബിൻ നിരക്ക് ഉയർത്തുന്ന ഭക്ഷണപദാർഥങ്ങളാണ്. പയർ മുളപ്പിച്ച് കഴിക്കുന്നതും നല്ലതാണ്.
ഹീമോഗ്ലോബിൻ കുറയുന്നത് തടയാനുള്ള നല്ല പരിഹാരങ്ങളിലൊന്നാണ് മാതളനാരങ്ങ കഴിക്കുകയെന്നത്. കാൽസ്യം, ഇരുമ്പ്, അന്നജം, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ. ഇതിലെ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർധിപ്പിച്ച് വിളർച്ച ഇല്ലാതാക്കും. ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിന്റെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ പ്രത്യേകത.