കിലോക്ക് 250 രൂപ; കുതിച്ചുയർന്ന് തക്കാളി വില | Tomato price soar 250Rs/kg

ഉത്തരാഖണ്ഡില്‍ തക്കാളി വില കുതിച്ചുയരുന്നു. കിലോഗ്രാമിന് 250 രൂപയായാണ് വര്‍ധിച്ചത്. ഗംഗോത്രി ധാമിലാണ് ഉയര്‍ന്ന വില റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകാശി ജില്ലയിലും വില ഉയര്‍ന്നിട്ടുണ്ട്. 180 രൂപ മുതല്‍ 200 രൂപ വരെയാണ് വില ഉയര്‍ന്നത്. ഗംഗോത്രി, യമുനോത്രി, തുടങ്ങിയ ഇടങ്ങളില്‍ 200നും 250നും ഇടയിലാണ് തക്കാളി വില. 

ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ട ഉഷ്ണതരംഗം മൂലം പ്രതീക്ഷിച്ച വിള ലഭിക്കാതെ വന്നതോടെയാണ് പച്ചക്കറി വില ഉയര്‍ന്നത്. ഉഷ്ണതരംഗത്തിന് പിന്നാലെ വന്ന ശക്തമായ മഴയും പച്ചക്കറി വിലയെ സ്വാധീനിച്ചു. തക്കാളി ഉള്‍പ്പെടെ മിക്ക പച്ചക്കറി ഇനങ്ങള്‍ക്കും വലിയ വിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. കേരളത്തില്‍ നൂറിനും 150നും ഇടയിലാണ് തക്കാളി വില. ചെന്നൈയില്‍ നൂറിനും 130നും ഇടയിലേക്ക് തക്കാളി വില ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വില വര്‍ധിച്ചതോടെ, തമിഴ്‌നാട്ടില്‍ തക്കാളി വില കുറയ്ക്കാന്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. റേഷന്‍ ഷോപ്പുകള്‍ വഴി കിലോഗ്രാമിന് 60 രൂപ നിരക്കിലാണ് തക്കാളി വില്‍ക്കുന്നത്. 






Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section