എല്ലാ വർഷവും മികച്ച വിളവ് ഈ നാട്ടുമാവ് തരുന്നുണ്ടെന്നും പ്രദേശവാസികൾക്ക് ശേഖരിക്കാനുള്ള അനുവാദം കൊടുത്തിരിക്കുന്നതായും തോമസ്. 5 പേർ കൈകോർത്ത് നിൽക്കുന്നത്രയും വണ്ണമുണ്ട് മാവിന്. തേയിലയുണ്ടായിരുന്ന കാലത്ത് തോട്ടത്തിലെ തമിഴ് തൊഴിലാളികൾ മാവിന് ചുറ്റും കൈകോർത്തുപിടിച്ച് പ്രാർഥിക്കാറുണ്ടായിരുന്നു. മാവിനോട് പറയുന്ന ആഗ്രഹങ്ങൾ ഫലപ്രാപ്തയിൽ എത്തുമെന്നാണ് അവരുടെ വിശ്വാസം. അവരുടെ രീതി സുഹൃത്തുക്കളും ബന്ധുക്കളും ഇവിടെ എത്തുമ്പോൾ തങ്ങളും സ്വീകരിക്കാറുണ്ടെന്നും തോമസ് പറയുന്നു.
മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് പാലാ സെന്റ് തോമസ് കോളജിലെ ബോട്ടണി വിഭാഗം സ്ഥലത്തെത്തി പഠനങ്ങൾ നടത്തുകയും 200 വർഷമെങ്കിലും പ്രായമുള്ളതായി അനൌദ്യോഗികമായി പറയുകയും ചെയ്തിരുന്നു. ആ കണക്കനുസരിച്ച് മാവിന് ഇപ്പോൾ 230 വയസിനു മുകളിൽ പ്രായമുണ്ട്. പ്രായമേറിയതിനാൽ അതിന്റേതായ ബുദ്ധിമുട്ടുകൾ മാവിനുണ്ട്. ശാഖകളൊക്കെ ഇടയ്ക്ക് ഒടിഞ്ഞുവീഴാറുമുണ്ട്. അതുകൊണ്ടുതന്നെ മുത്തശ്ശിമാവിനെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ തേടുകയാണ് അദ്ദേഹം. പ്രായം കൃത്യമായി കണക്കാക്കുകയും പുനരുജ്ജീവന മാർഗങ്ങൾ സ്വീകരിക്കാനുമാണ് ശ്രമം.
വള്ളിക്കാപ്പിൽ വീടിനു മുറ്റത്തെ വലിയ മുത്തിശ്ശിമാവിനെക്കുറിച്ച് പഠിക്കാൻ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ വൈകാതെ സ്ഥലത്തെത്തും.
ഫോൺ: 9847412530