ഒരിക്കൽ ഉപയോഗിച്ച എണ്ണ അരിച്ച്, അതിലെ മാലിന്യങ്ങൾ കളഞ്ഞ ശേഷം ഒരു പാത്രത്തിൽ ആക്കി മൂടിവയ്ക്കാം. പിന്നീട് അടുത്ത ദിവസങ്ങളിൽ ഉണ്ടാക്കുന്ന കറികളിലും വഴറ്റുന്നതിനും മറ്റും ഇത് ഉപയോഗിക്കാം. ഒത്തിരി ദിവസം എണ്ണ ഉപയോഗിക്കരുത്.
വായു കടക്കാത്ത ഒരു പാത്രത്തിലാക്കി ഫ്രിജിൽ സൂക്ഷിച്ചാൽ ഈ എണ്ണയ്ക്ക് അൽപം കൂടി ആയുസ്സ് ഉണ്ടാകും. നന്നായി തണുത്ത ശേഷം മാത്രമേ ഇവ പാത്രങ്ങളിൽ നിറയ്ക്കാവൂ.
തീരെ ഉപയോഗിക്കാൻ പറ്റാത്ത എണ്ണ ആണെങ്കിൽ അത് സിങ്കിലേക്ക് നേരിട്ട് ഒഴിക്കരുത്. ഇത് പൈപ്പുകളിൽ ബ്ലോക്ക് ഉണ്ടാകാൻ കാരണമാകും. ഇത്തരം എണ്ണയിലേക്ക് കളയാൻ വച്ചിരിക്കുന്ന പേപ്പർ, തുണി എന്നിവ മുക്കി എടുക്കാം. എണ്ണ അതിൽ പറ്റിപിടിക്കുന്നതിനാൽ ഇത് വേറെ കളയേണ്ട ആവശ്യം വരില്ല.
സസ്യ എണ്ണകൾ ആണെങ്കിൽ കമ്പോസ്റ്റ് പാത്രങ്ങളിൽ ചെറിയ അളവിൽ ഒഴിച്ചു കൊടുക്കാം. ഒരുപാട് ഒഴിച്ചാൽ കമ്പോസ്‌റ്റിങ് പ്രക്രിയ തടസ്സപ്പെടും എന്ന കാര്യം ശ്രദ്ധിക്കുക. മാലിന്യങ്ങളുടെ കൂട്ടത്തിൽ കളയാൻ ആണെങ്കിൽ, ഈ എണ്ണ തണുത്ത ശേഷം ഫ്രീസറിൽ വച്ച് കട്ടയാക്കി എടുക്കാം. ശേഷം മാലിന്യക്കൂമ്പാരത്തിൽ വച്ചാൽ ഇത് ചുറ്റും പടർന്നു വൃത്തികേടാവുന്നത് ഒഴിവാക്കാം.