ദിവസവും ഒരു നേരം ഓട്സ് കഴിക്കൂ... ഒരുപാടുണ്ട് ഗുണങ്ങൾ | Oats

പലരും ഓട്സ് കഴിക്കാറുണ്ട്. എന്നാൽ അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല.
ഓട്‌സിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 
പ്രോട്ടീനും ഫൈബറും കൊണ്ട് സമ്പുഷ്ടമാണ് ഓട്സ്. ഓട്‌സ് നാരുകളാൽ സമ്പന്നമാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. 




പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. ഓട്‌സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ്. ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തെ സഹായിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണം ക്രമമായ മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.





ബീറ്റാ-ഗ്ലൂക്കൻ ഒരു ലയിക്കുന്ന നാരാണ്, ഇത് കുടലിൽ എളുപ്പത്തിൽ ലയിക്കുന്നു. ദഹനനാളത്തിൽ നല്ല ബാക്ടീരിയകൾ വളരുന്നതിന് ഇത് കുടൽ അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഓട്സ് പോളിഫെനോളുകളുടെ നല്ലൊരു ഉറവിടം കൂടിയാണിത്. ഓട്‌സിൽ കാണപ്പെടുന്ന പ്രധാന ആന്റിഓക്‌സിഡന്റ് അവെനൻത്രമൈഡുകൾ ആണ്. ആൻറി ഓക്സിഡൻറുകൾ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും പല ഹൃദയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

ആന്റിഓക്‌സിഡന്റുകൾ നൈട്രിക് ഓക്സൈഡ് വാതകം വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് രക്തക്കുഴലുകളുടെ വികാസത്തിന് സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഓട്സ് നല്ലതാണ്. ഇത് ശരീരത്തിലെ വർദ്ധിച്ച രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇതിലെ ലയിക്കുന്ന ഫൈബർ ബീറ്റാ-ഗ്ലൂക്കൻ ആമാശയത്തിൽ കട്ടിയുള്ള ജെൽ രൂപപ്പെടുത്തുകയും ഭക്ഷണശേഷം ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നു.

ഓട്സിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുകയും ചെയ്യുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഓട്‌സ് ഗുണം ചെയ്യും. ഇതിലെ ബീറ്റാ-ഗ്ലൂക്കൻ ഫൈബർ വിവിധ ബാക്ടീരിയ, വൈറൽ അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. ഓട്‌സ് സെറോടോണിൻ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് നല്ല ഉറക്കത്തിന് സഹായിക്കുകയും ചെയ്യുന്നു.


Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section