രണ്ടാംലോകമഹായുദ്ധകാലത്ത് പോളിനേഷൻ ദ്വീപിൽ എത്തിയ സൈനികർക്ക് തദ്ദേശയീരാണ് ആരോഗ്യസംരക്ഷണതിന് ഈ പഴത്തെ പരിചയപ്പെടുത്തന്നത്. ഒരു പഴത്തിന് ഏകദേശം ഉരുളകിഴങ്ങിനേക്കാൾ വലിപ്പമുണ്ടാകും. കടച്ചക്കയോട് രൂപസാദൃശ്യമുള്ള പഴം കൂടിയാണ് ഇത്.
കേരളത്തിൽ നിരവധി ഇടങ്ങളിൽ ഈ ഫലവർഗം കൃഷി ഇന്ന് വ്യാപകമായി ചെയ്യുന്നുണ്ട്. നോനി പഴത്തിന് വാണിജ്യ സാധ്യതകൾ തിരിച്ചറിഞ്ഞ് കൃഷി ആരംഭിക്കാൻ തുടങ്ങിയത് കാസർഗോഡ് ജില്ലയിലാണ്. രക്തസമ്മർദ്ദം, വിഷാദ അവസ്ഥ തുടങ്ങിയ രോഗങ്ങൾക്ക് മരുന്നായി നോനി എന്ന ഉപയോഗപ്പെടുത്തുന്നു.
നോനിയുടെ ഗുണങ്ങൾ:
1. മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും വിഷാദ രോഗം പൂർണമായും ഇല്ലാതാക്കുവാൻ നോനി അടങ്ങിയിരിക്കുന്ന ഒളിഗോ സാക്കറൈഡുകൾക്ക് സാധിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
2. ആൻറി ആക്സിഡന്‍റുകൾ ധാരാളമുള്ള ഈ പഴം കഴിക്കുന്നത് വഴി രോഗപ്രതിരോധ ശേഷി വർധിക്കുന്നു.
3. ശരീരത്തിൽ നൈട്രിക് ആസിഡ് ഉൽപാദനം ത്വരിതപ്പെടുത്തുന്നതുവഴി രക്തക്കുഴലുകളിൽ ഹൃദയത്തെയും സമ്മർദ്ദം കുറക്കുവാൻ ഉപയോഗം ഗുണം ചെയ്യുന്ന ഫലവർഗം ആണിത്.
4. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്. മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ മാംസപേശികളുടെ ആരോഗ്യത്തിനും മികച്ചതാണ്.
5. നോനിപ്പഴത്തിലുള്ള സ്കോപോലെറ്റിൻ രക്തസമ്മർദ്ദം കുറക്കുവാൻ മികച്ചതാണ്.