കുരങ്ങന്മാരെ കൊണ്ട് പൊറുതിമുട്ടി കർഷകർ; ഒടുവിൽ ഇങ്ങനെ ചെയ്യേണ്ടി വന്നു | Monkeys' attack



കർഷകർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും വന്യമൃ​ഗങ്ങളുടെ അക്രമം. അതിക്രമിച്ച് കടന്ന് തങ്ങളുടെ വിളയെല്ലാം നശിപ്പിക്കുന്ന വന്യമൃ​ഗങ്ങളെ കൊണ്ട് പലപ്പോഴും കർഷകർ പൊറുതിമുട്ടാറുണ്ട്. എന്നിരുന്നാലും, വന്യമൃ​ഗങ്ങളെ കൊന്നൊടുക്കാനുള്ള അവകാശം നമുക്കില്ല. കാരണം അവയുടെ അവകാശങ്ങളും പ്രധാനമാണ് എന്നത് തന്നെ. അടുത്തിടെ ഉത്തർ പ്രദേശിലുള്ള കരിമ്പ് കർഷകർ തങ്ങളുടെ കരിമ്പ് പാടത്തെത്തുന്ന കുരങ്ങുകളെ തുരത്താൻ വളരെ ക്രിയാത്മകമായ ഒരു വഴി കണ്ടെത്തി. കരടിയുടെ വേഷം ധരിച്ച് കുരങ്ങുകളെ പേടിപ്പിച്ച് ഓടിക്കുക അതായിരുന്നു കർഷകർ കണ്ടെത്തിയ വഴി. 

ന്യൂസ് ഏജൻസിയായ എഎൻഐ -യാണ് ഇത് സംബന്ധിച്ച വാർത്തകൾ നൽകിയത്. പാടത്തിന്റെ നടുവിൽ കരടിയുടെ വേഷവും ധരിച്ച് കർഷകർ ഇരിക്കുന്നതും എഎൻഐ പങ്ക് വച്ചിരിക്കുന്ന ചിത്രങ്ങളിൽ കാണാം. ലഖിംപൂർ ഖേരിയിലെ ജഹാൻ നഗർ ഗ്രാമത്തിലെ കർഷകർ കുരങ്ങന്മാർ അവരുടെ കരിമ്പ് പാടം നശിപ്പിക്കുന്നത് തടയാൻ വേണ്ടി കരടി വേഷം കെട്ടിയിരിക്കുന്നു എന്നും അടിക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. പങ്കുവച്ച ഉടനെ തന്നെ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു.






എന്നാൽ, ചിലർ കമന്റിൽ സൂചിപ്പിച്ചത് ഇത് ഒരു മികച്ച ആശയമൊന്നുമല്ല. കാരണം, ലഖിംപൂർ ഖേരി, ദുധ്വ നാഷണൽ പാർക്കിന് സമീപമാണ്. അതിനാൽ തന്നെ കടുവയും കരടിയും തമ്മിലുള്ള പോരൊക്കെ അവിടെ സാധാരണമാണ് എന്നാണ്. അതുപോലെ, കൂടി വരുന്ന മനുഷ്യരും മൃ​ഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് എന്തായിരിക്കും കാരണം എന്ന ആശങ്ക പങ്ക് വച്ചവരും കുറവല്ല.

എഎൻഐ -യോട് സംസാരിക്കവെ ഒരു കർഷകൻ പറഞ്ഞത് 40-45 കുരങ്ങന്മാരെങ്കിലും വരികയും തങ്ങളുടെ പാടത്തിറങ്ങി വിളകൾ നശിപ്പിക്കുകയും ചെയ്യാറുണ്ട്. അധികൃതരോട് പറഞ്ഞെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. അതുകൊണ്ട് നാലായിരം രൂപ മുടക്കി ഈ വേഷം വാങ്ങുകയായിരുന്നു എന്നാണ്.


Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section