രണ്ടുവർഷം മുമ്പാണ്, പാരമ്പര്യ വിളയായ പാമ്പൻ കാച്ചിൽ ഔസേപ്പച്ചൻ നട്ടത്. വാഴൂരിൽനിന്നു ലഭിച്ച വിത്ത് മണ്ണിൽ ആഴത്തിൽ കുഴിയെടുത്ത്, ചാണകപ്പൊടിയും എല്ലുപൊടിയും ചപ്പുചവറുകളും നിറച്ച് നട്ടു.
നടീലിന് മറ്റു രീതികളുമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. വലിയ ചാക്കുകളിൽ മണ്ണും, ജൈവവളങ്ങളും നിറച്ച് നടാം. അഞ്ചടിയിലേറെ ഉയരമുള്ള കയ്യാലയോട് ചേർന്ന് വിത്ത് നടുന്നതാണ് മറ്റൊരു രീതി. മൂപ്പെത്തുമ്പോൾ കയ്യാല പൊളിച്ച് വിളവെടുക്കുന്നു. അനായാസം വിളവെടുക്കാം എന്നതാണ് ഈ രണ്ടു രീതികളുടെയും പ്രത്യേകത. കർഷകർക്ക് ഏതു രീതി വേണമെങ്കിലും തിരഞ്ഞെടുക്കാമെന്ന് ഔസേപ്പച്ചൻ പറയുന്നു.