പ്രവർത്തന രീതി:
എൻജിൻ സ്റ്റാർട്ട് ചെയ്താൽ സീറ്റിനു സമീപത്തുള്ള ലിവറുകൾ ഉപയോഗിച്ച് നാനോ എസ്കവേറ്റർ നിയന്ത്രിക്കാം. ഇടതുഭാഗത്തുള്ള രണ്ടു ലിവറുകളിൽ ഒരെണ്ണം മുന്നിലേക്കും അടുത്തതു പിന്നിലേക്കും ഓടിക്കാനുള്ളതാണ്. സൈഡ് ക്ലച്ച് ചവിട്ടിയാൽ എസ്കവേറ്റർ വശങ്ങളിലേക്കു തിരിയും. പിൻഭാഗത്തുള്ള ലിവർ മുകളിലേക്കും താഴേക്കും വലിച്ചു പിൻചക്രം വശങ്ങളിലേക്കു തിരിക്കാം. സീറ്റിനു മുൻവശത്തുള്ള രണ്ടു ലിവറുകളാണ് എസ്കവേറ്ററിന്റെ ‘കൈ’ നിയന്ത്രിക്കുന്നത്. ഓയിൽ പമ്പോ ജാക്കിയോ മറ്റു നിയന്ത്രണ സംവിധാനമോ ആവശ്യമില്ലാത്തതിനാൽ പരിപാലനച്ചെലവ് കുറവാണ്. 3 അടി വീതിയും 6 അടി നീളവും മാത്രമുള്ള കുഞ്ഞൻ മെഷിൻ ആയതിനാൽ എത്ര ചെറിയ സ്ഥലത്തും പ്രവർത്തിപ്പിക്കാനാകും. ഒരു ലക്ഷത്തിൽ താഴെയാണു വില.