നേരത്തെ നടത്തിയ ചെറുപയർ കൃഷിയും വിജയമായിരുന്നു. ജൈവ കൃഷി നടത്തുക മാത്രമല്ല, ജൈവ കൃഷി രീതി സംബന്ധിച്ച് ജില്ലയ്ക്ക് പുറത്തും കർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തുവാനും, സിദ്ധിഖ് സമയം കണ്ടെത്തുന്നു.
2021 ൽ മികച്ച കർഷകനായി തെരെഞ്ഞെടുത്ത ഇദ്ദേഹം പതിമൂന്നാം വാർഡിൽ ഞങ്ങളും കൃഷിയിലേക്ക് കാർഷിക സമിതിയുടെ മാസ്റ്റർ കർഷകനായും സ്പർശം കാർഷിക സംഘം പ്രസിഡന്റ്, കർഷക സംഘടന ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ച് വരുന്നു.