സംയോജിത പച്ചക്കറി കൃഷിയുമായി ചിറ്റാട്ടുകര സഹകരണ ബാങ്ക് | Articulated Vegetables farming

ഓണത്തിന് വിഷരഹിത പച്ചകറി വിപണി ലക്ഷ്യമിട്ട് കൊണ്ടുള്ള സംയോജിത കൃഷിയുടെ ഭാഗമായി തൃശ്ശൂർ ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് കാർഷിക കൂട്ടങ്ങൾക്കുള്ള തൈ, വളം എന്നിവ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.എ. അബ്ദുൽ ഹക്കീം ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പരിധിയിൽ പതിനഞ്ച് കാർഷിക കൂട്ടങ്ങളുമായി സഹകരിച്ചു നടത്തുന്ന പച്ചക്കറി കൃഷിയിൽ ഓണത്തിന് വിളവെടുപ്പ് നടത്താൻ കഴിയുന്ന ഇനങ്ങളെയാണ് ഉൾപെടുത്തിയിട്ടുള്ളത്. ബാങ്ക് കൃഷി അവലോകന കമ്മിറ്റി ഇടവേളകളിൽ കൃഷി സ്ഥലം സന്ദർശിച്ചും കൃഷി ഭവനുമായി ബന്ധപ്പെട്ടും ഉപദേശ നിർദേശങ്ങൾ നൽകി കൃഷി കൂട്ടങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പ് വരുത്തി തുടർ കൃഷിയിലേക്ക് നയിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. ബാങ്ക് ഡയറക്ടർ ബാബു പി.ഐ. അധ്യക്ഷത വഹിച്ചു.




പി.ജി. സുബിദാസ്, പി.എം. ജോസഫ്, ഗീത മോഹനൻ, അശോകൻ മൂക്കോല, ബിജു കുരിയക്കോട്ട്, പി.കെ. രമേശ്, ബാങ്ക് സെക്രട്ടറി ഐ.ബി ലക്ഷ്മി എന്നിവർ സംസാരിച്ചു.





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section