വനം വകുപ്പിന്റെ സൗജന്യ വൃക്ഷത്തൈ വിതരണം ജൂൺ അഞ്ചു മുതൽ


ക്വിസ് മത്സരം നടക്കുന്ന ലിങ്ക് 👇


ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷത്തൈ ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു. ജൂൺ അഞ്ചു മുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം.

വരുന്ന മൂന്നു വർഷങ്ങളിലായി വൃക്ഷത്തൈ നട്ടു പരിപാലിക്കും എന്ന് ഉറപ്പു വരുത്തി സർക്കാരേതര സംഘടനകൾക്കും തൈകൾ ലഭ്യമാക്കും. സൗജന്യമായി കൈപ്പറ്റുന്ന തൈകൾ വിൽക്കാനോ നടാതെ മാറ്റി വയ്ക്കാനോ പാടില്ല. ഇക്കാര്യം വനം വകുപ്പ് അധികൃതർ നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തും.

ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here


കൊല്ലം വന മേഖലയിലായി (തിരുവനന്തപുരം-207000, കൊല്ലം-203500, പത്തനംതിട്ട-163000, ആലപ്പുഴ-225000, കോട്ടയം-200000) ആകെ 9,98,500 തൈകൾ വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. എറണാകുളം മേഖലയിൽ (എറണാകുളം-210000, ഇടുക്കി-205000, തൃശൂർ-225000, പാലക്കാട്-220000) ആകെ 86,00,00 തൈകളും സജ്ജമാക്കി. കോഴിക്കോട് വനം റീജ്യനിൽ (കാസർകോഡ്-52700, കണ്ണൂർ-50000, കോഴിക്കോട്-40000, വയനാട്-40000, മലപ്പുറം-50000) ആകെ 23,27,00 തൈകളും വിതരണത്തിന് തയാറാണ്. ഇത്തരത്തിൽ ആകെ 20,91,200 തൈകളാണ് വിതരണത്തിനായി തയാറാക്കിയിട്ടുള്ളത്. തൈകൾ അതത് വനം വകുപ്പ് ഓഫീസുകളിൽ നിന്നും ജൂൺ അഞ്ചു മുതൽ 2023 ജൂലൈ ഏഴു വരെ നേരിട്ട് കൈപ്പറ്റാം.

ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section