കൂർഗിൽ ഉല്പാദിപ്പിക്കപ്പെടുന്ന തേൻ ഗുണമേന്മ കൊണ്ട് ലോക പ്രശസ്ഥമാണ്..
കൊടക് ജില്ലയുടെ പടിഞ്ഞാറ് ബ്രഹ്മഗിരി മലനിരകളോട് ചേർന്നു കിടക്കുന്ന ഗ്രാമങ്ങളാണ് കൂർഗ് തേനിന്റെ പ്രധാന ഉറവിടങ്ങൾ. ഇത്തരത്തിൽ തലക്കാവേരി, ഭാഗമണ്ഡല, കക്കാബെ, വിരാജ്പേട്ട്, സിഷെട്ടിഗിരി, ശ്രീമംഗല മേഖലകളിലായി പന്ത്രണ്ടായിരത്തിലധികം തേൻ കർഷകരും അറുപത്തയ്യായിരത്തിലധികം തേൻ പെട്ടികളും ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ. തേൻ കർഷകർക്ക് സർക്കാർ സൗജന്യ ആരോഗ്യ ഇൻഷൂറൻസും തേൻ ശേഖരിക്കാനുള്ള ഉപകരണങ്ങളും നല്കുന്നുണ്ട്. ഏകദേശം 500 ടൺ ആണ് കൂർഗിലെ വാർഷിക തേൻ ഉല്പാദനം.
ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം
Click here
തൊട്ടടുത്ത് ചേർന്നു കിടക്കുന്ന നിത്യ ഹരിത വന മേഖലയായ ബ്രഹ്മഗിരി മലനിരകളിലെ ആയിരക്കണക്കിന് ഇനം കാട്ടു പൂക്കളിൽ നിന്ന് ശേഖരിക്കപ്പെടുന്നതിനാലാണ് കൂർഗ് തേനിന് ലോക പ്രശസ്ഥ ഗുണനിലവാരം ലഭിക്കാൻ കാരണം. ഈ തേൻ ഗ്രാമങ്ങളിലെ വീടുകളിൽ 2-3 മുതൽ 20-25 തേൻ പെട്ടികൾവരെ കാണാം.
ഗുണമേന്മ കൂടുതലായതിനാൽ കൂർഗ് തേനിന് വിലയും കൂടുതലായിരിക്കും. 700-800 രുപയാണ് ഒരു കിലോ കൂർഗ് തേനിന്റെ വില. അതേസമയം കൂർഗിലെ കടകളിൽ കിട്ടുന്ന എല്ലാ തേനും കൂർഗ് ഹണി ആണെന്ന് കരുതരുത്. ഉത്തർപ്രദേശ് , മഹാരാഷ്ട്ര സംസ്സ്ഥാനങ്ങളിൽ നിന്ന് തേൻ എത്തിച്ച് കൂർഗ് ഹണി എന്ന പേരിൽ വില്ക്കപ്പെടുന്നുണ്ട്. അത്തരം തേനിന് വിലയും കുറവായിരിക്കും. നിങ്ങൾ കൂർഗിൽ എത്തി തേൻ വാങ്ങുമ്പോൾ അവിടെ സൊസൈറ്റി തേൻ എന്നും ലോക്കൽ തേൻ എന്നും രണ്ടുതരം ഉണ്ടാകും. ലോക്കൽ തേനാണ് ഒർജിനൽ കൂർഗ് തേൻ. അതിന് അല്‌പം വില കൂടുതലായിരിക്കും.
ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം
Click here
കൂർഗിലെ പ്രകൃതി മനോഹാരിത ആസ്വദിക്കാൻ എത്തുമ്പോൾ ഇവിടുത്തെ ഗുണമേന്മയുള്ള തേനും രുചിക്കാൻ മറക്കണ്ട .
✍️ ബെഞ്ചമിൻ കൂർഗ്
ആൽബർട്ട് എയ്ൻസ്റ്റീനിന്റെ വാക്കുകൾ നോക്കുക...
" If the bee disappeared off the surface of the globe, then man would have only four years of life left. No more bees, no more pollination, no more plants, no more animals, no more man."
~ Albert Einstein