പരിസ്ഥിതി പഠന പ്രബന്ധ മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു


ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പും ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്‍റര്‍ ഫോര്‍ ഡീപ് ഇക്കോളജിയും സംയുക്തമായി പരിസ്ഥിതി മാസാചരണത്തിന്‍റെ ഭാഗമായി യുവതീ യുവാക്കള്‍ക്കും ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി സംസ്ഥാന തല പരിസ്ഥിതി പഠന പ്രബന്ധ മത്സരങ്ങള്‍ നടത്തുന്നു

പ്രായത്തെ അടിസ്ഥാനപ്പെടുത്തി നല്‍കുന്ന വെവ്വേറെ വിഷയങ്ങളിന്മേല്‍ ഒരു മാസത്തോളം സ്വയം അന്വേഷണം നടത്തി സ്വന്തം ബോദ്ധ്യങ്ങളും കണ്ടെത്തലുകളും അവയുടെ റഫറന്‍സുകളും സഹിതമാണ് പ്രബന്ധം സമര്‍പ്പിക്കേണ്ടത്. ഓരോ വിഭാഗത്തിലേയും ഏറ്റവും നല്ല 20 പ്രബന്ധങ്ങള്‍ തെരഞ്ഞെടുക്കുകയും അതിന്‍റെ ഗവേഷകര്‍ക്ക്‌ മേല്‍ വിഷയങ്ങളില്‍ ഒരു വര്‍ഷം നീളുന്ന ഓണ്‍ലൈന്‍ പരിശീലനങ്ങളും ഒരു ആഴ്ചത്തെ പ്രകൃത്യനുഭവ പരിശീലനവും സര്‍റ്റിഫിക്കേറ്റും നല്‍കുമെന്ന് സംഘാടകർ പറഞ്ഞു.

ഹൈസ്കൂള്‍ - ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് "നമ്മുടെ നിലനില്പിന് പ്രകൃതിയുടെ നിയമങ്ങള്‍" എന്ന തലക്കെട്ടും 25 വയസ്സില്‍ താഴെ ഉള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് "നമ്മുടെ ഭാവിയും ഡീപ് ഇക്കോളജിയും" എന്ന തലക്കെട്ടും 25 വയസ്സിന്‍ മുകളില്‍ ഉള്ള വ്യക്തികള്‍ക്ക് "നമ്മുടെ നിലനില്പും സുസ്ഥിര ജീവന സമൂഹങ്ങളും" എന്ന തലക്കെട്ടും ആണ് ഗവേഷണ പ്രബന്ധത്തിന് വിഷയമാകേണ്ടത്.

ഗവേഷണ പ്രബന്ധ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജൂണ്‍ 10 നു മുമ്പായി https://ml.olympuss.in/register എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പ്രബന്ധങ്ങള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ടുന്ന അവസാന തീയതി July 18. മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് 89210 32329 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.



ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരം ഇന്ന്. നിങ്ങൾക്കും പങ്കെടുക്കാം 


Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section