പ്ലാവ് എന്ന പുസ്തകം ജയൻ തന്റെ ജീവിതത്തോട് ചേർത്ത് വെച്ച് ചെയ്യുന്ന പ്രവർത്തനങ്ങളുടെ അനുഭവങ്ങളുടെ അക്ഷരക്കൂട്ടാണ്. പ്ലാവ് എന്ന വൃക്ഷം ആയിരിക്കും ഭാവിയിലെ നമ്മുടെ അന്നദാതാവ് എന്നാണ് ജയൻ പറയുന്നത്. പ്ലാവിനെ കുറിച്ചുള്ള നിരവധി വിവരങ്ങൾ പുസ്തകത്തിൽ കഥകൾ പാട്ടുകൾ എല്ലാം ഉൾകൊള്ളുന്ന നല്ല വായനാസുഖം തരുന്ന ഒരു കൃതി. പ്ലാവ് ഇത്രമാത്രം പ്രാധാന്യം അർഹിക്കുന്ന ഒന്നാണെന്ന് ഈ പുസ്തകവായനയിലൂടെ ഉറപ്പിച്ചു പറയാം. ഐതിഹ്യങ്ങളിലും വിശ്വാസങ്ങളിലും കവിതകളിലും ഒക്കെ ഉള്ള പ്ലാവ് വിശേഷങ്ങളും ചക്ക വിശേഷങ്ങളും വിവിധ അധ്യായങ്ങളിൽ ആയി ജയൻ കുറിച്ചിരുന്നു, കൂടാതെ ചക്ക വിഭവങ്ങളുടെ റസിപ്പിയും ഉൾപ്പെടുത്തിയിട്ടുമുണ്ട്
ചക്കയെ കുറിച്ചുള്ള നാടൻ പാട്ടുകൾ
"വരിക്ക ച്ചക്ക പഴക്കച്ചക്ക ഇങ്ങിനെ
ചക്കയുണ്ട് പലവിധമോർക്ക
കാലം വെക്കാം അവീല് വെക്കാം
തോരൻ വെക്കാം പായസം വെക്കാം
ചക്കപ്പായസമെന്നു കേൾക്കുമ്പോൾ
ചത്തുപോയോർപോലും ചിരിക്കും"
ഇങ്ങനെ പ്ലാവിന്റെ ചക്കയുടെ രസകരമായ ഒട്ടേറെ വിശേഷങ്ങളും ചക്കയുടെ ഔഷധ ഗുണങ്ങളും ഒക്കെ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.
ചക്കയും പ്ലാവും ബന്ധപ്പെട്ട രസകരമായ പഴഞ്ചൊല്ലുകൾ
"ചുറ്റോടു ചുറ്റും മുള്ളുവേലി
അതിനകത്തു വെള്ളവേലി
അതിനകത്ത് പൊൻതള
അതിനുള്ളിൽ വെള്ളാരംകല്ല്"
ഇങ്ങനെ പ്ലാവിനെ പാറ്റി പറയാത്തതൊന്നും ഇല്ല പ്ലാവുകൾ വെച്ചുപിടിപ്പിക്കുകയും അതിന്റെ പ്രചാരണത്തിനായി ജീവിതം മാറ്റിവെക്കുകയും ചെയ്ത വേറിട്ട ഒരു മനുഷ്യന്റെ പച്ചയായ അനുഭവങ്ങൾ നിറഞ്ഞ ഒരു പുസ്തകം ഒപ്പം രസകരമായ ചക്ക വിശേഷങ്ങളും ചക്കരുചികളും
തുപ്പേട്ടന്റെ ഒരു ചെറു കുറിപ്പും വരയും ഉണ്ട്. സുഗതകുമാരി ടീച്ചർ പ്ലാവും ജയനും എന്ന കുറിപ്പിലെഴുതുന്നു "ജയന്റെ സ്നേഹവും സംരക്ഷണവും അനുഭവിക്കുന്ന ഈ വിശിഷ്ട വൃക്ഷം അനുഗ്രഹങ്ങൾ വാരിക്കോരി ഈ ചെറുപ്പക്കാരന് നൽകുന്നത് എനിക്ക് കാണാൻ കഴിയും. അത്യുത്തമമായ ഒരു യജ്ഞമാണ് ജയന്റേത്" കെ ഷെരീഫിന്റെ വരയും പുസ്തകത്തെ കൂടുതൽ നന്നാക്കുന്നു
മാതൃഭൂമി ബുക്ക്സ്
വില 80 രൂപ