പ്രീയപ്പെട്ട കർഷകരെ,
മലയാളിയെ സംബന്ധിച്ചിടത്തോളം മാമ്പഴം മറക്കാനാവാത്ത നാട്ടുരുചിയാണ്. മുതിര്‍ന്ന തലമുറകളില്‍ എത്രയോ പേരുടെയുള്ളില്‍ മാമ്പഴം കടിച്ച് പാടവരമ്പത്തു കൂടി കൂട്ടുകാരോടൊപ്പം കളിച്ച് നടന്ന ഓര്‍മ്മകളുണ്ടാവും, അല്ലേ... മാമ്പഴക്കാലം വല്ലാത്തൊരു ഗൃഹാതുരത്വം സമ്മാനിക്കുന്ന അനുഭവമാണ് മാവിന്‍ കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ മാനം തൊട്ടുള്ള അമ്മാനയാട്ടവും മാന്തണലില്‍ വട്ടം കൂടിയിരുന്ന് പങ്കു വയ്ക്കുന്ന വിശേഷ വര്‍ത്തമാനങ്ങളും മുതല്‍ മലയാള സാഹിത്യത്തില്‍ ഇന്നും മാമ്പൂ മണം മാറാതെ ഓര്‍മ്മിക്കപ്പെടുന്ന വൈലോപ്പിള്ളി കവിത മാമ്പഴം വരെ എണ്ണമറ്റ തിളക്കമാര്‍ന്ന അധ്യായങ്ങള്‍ നമുക്കെല്ലാം പരിചിതമാണല്ലോ... പഴയ കാഴ്ചകളുടെ പെരുമയും പുതിയ കാഴ്ചകളുടെ തനിമയും കൂട്ടുചേര്‍ത്താണ് മാമ്പഴപ്പൂരം ഒരുക്കിയിട്ടുള്ളത്... വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ ഉള്‍പ്പെടുത്തി അഭിമാനപൂര്‍വം അവതരിപ്പിക്കുന്ന മാമ്പഴപ്പൂരത്തിന്‍റെ ഭാഗമാകാന്‍ എല്ലാ സുമനസ്സുകളെയും സ്വാഗതം ചെയ്യുന്നു....
2023 മെയ് 18, 19, 20 തിയ്യതികളിലായാണ് ഉത്സവം നടക്കുന്നത്. കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് കൃഷിഭവനും കുടുംബശ്രീ CDS ഉം സംയുക്തമായി കോട്ടുവള്ളി പഞ്ചായത്ത് ഓഫീസിനു സമീപം വെച്ചാണ് പരിപാടി നടക്കുന്നത്.