കരപ്പുറം കാർഷിക കാഴ്ച്ചകൾ, B2B മീറ്റ് | B2B Meet


കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ആലപ്പുഴ ജില്ലയിൽ ചേർത്തല മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'കരപ്പുറം കാർഷിക കാഴ്ചകൾ,'എന്ന പരിപാടിയോടനുബന്ധിച്ച് B2B മീറ്റ് സംഘടിപ്പിക്കുന്നു.

മെയ് 20 നു ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന ഉത്പാദക - സംരംഭക മീറ്റിൽ പങ്കെടുക്കുന്നതിന് കർഷകർ, കർഷക സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻസ്, കാർഷിക മൂല്യ വർദ്ധിത ഉത്പന്ന നിർമ്മാണ യൂണിറ്റുകൾ, കൃഷി -കൃഷി അനുബന്ധ സൂക്ഷ്മ സംരംഭകർ, കൃഷി കൂട്ടങ്ങൾ തുടങ്ങിയവർക്ക് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്ത് ഈ മീറ്റിൽ പങ്കെടുക്കാവുന്നതാണ്.

വാണിജ്യാടിസ്ഥാനത്തിൽ കാർഷിക ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന കർഷക, കർഷക സംഘങ്ങളെ അവ സംഭരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പരിചയപ്പെടുത്തി സ്ഥായിയായ ഒരു ഉത്പാദന - സംഭരണ പ്രക്രീയയ്ക്ക് വഴി തെളിക്കുകയാണ് പ്രധാന ലക്ഷ്യം.

കർഷകരും സംരംഭകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് അതത് പഞ്ചായത്തുകളിലെ കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണ്.

പ്രിൻസിപ്പൽ കൃഷി ഓഫീസർ, ആലപ്പുഴ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section