ഗ്രീൻ വില്ലജിന്റെ സഹകരണത്തോടെ നടത്തപ്പെട്ട ഗ്രാഫ്റ്റിംഗ്, ബഡിങ്, ലെയറിംഗ് പരിശീലനം ഗംഭീരമായി സമാപിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച മീറ്റ് വൈകീട്ട് 5 മണിക്കാണ് അവസാനിച്ചത്. പെരിന്തൽമണ്ണ കുന്നപ്പള്ളി വാളയമൂച്ചി സെന്റർ KCAM ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്.
പ്രമുഖ ഗ്രാഫ്റ്റിംഗ് ലെയറിംഗ് ട്രൈനെർ ഷെരീഫ് ഒലിങ്കര (grafting layering trainer) ക്ലാസ്സെടുത്തു . 100 ലേറെ പേർ ക്ലാസ്സിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്തവർക്ക് ഗ്രാഫ്റ്റിംഗ് കിറ്റ് നൽകി. പങ്കെടുത്ത എല്ലാ ആളുകളെ കൊണ്ടും ഗ്രാഫ്റ്റിംഗ് ചെയ്യിപ്പിച്ചു. ഇത് പങ്കെടുത്തവർക്ക് കൂടുതൽ ഉപകാരം നൽകി. കാർഷിക വിളകളുടെയും പുരാവസ്തുക്കളുടെയും പ്രദർശനം ഉണ്ടായിരുന്നു.
പരിപാടിയിൽ പങ്കെടുത്ത എല്ലാ കർഷക സ്നേഹികൾക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഇനിയും കൂടുതൽ വിപുലമായ രൂപത്തിൽ ക്ലാസുകൾ സംഘടിപ്പിക്കാൻ നമുക്കാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.