അഹമ്മദാബാദിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ച്ചിരിക്കുന്നു. വരുന്ന രണ്ട് ദിവസത്തേക്ക് സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും ചൂട് 40 ഡിഗ്രിക്ക് മുകളിൽ ഉയരാനാണ് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്ത ചൂടിനെ തുടർന്ന് ഉച്ചയോടെ സംസ്ഥാനത്തെ പല റോഡുകളും ടാര്‍ ഉരുകുന്ന അവസ്ഥയില്‍ ആണ്. സംസ്ഥാനത്തെ 8 നഗരങ്ങളിൽ 40 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തി. സുരേന്ദ്രനഗറിലാണ് ഏറ്റവും ഉയർന്ന താപനിലയായ 42 ഡിഗ്രി രേഖപ്പെടുത്തിയത്. ഇതിനുപുറമെ, രാജ്‌കോട്ടിൽ 41, അഹമ്മദാബാദിൽ 41.6, ഗാന്ധിനഗറിൽ 41.4, ഭുജിൽ 41, ദിസയിൽ 40.5, പാടനിൽ 40.5, വഡോദരയിൽ 40.2, ജുനഗഡിൽ 39.9, ഭാവ്‌നഗറിൽ 38.36 എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ചൂട് കൂടാനാണ് സാധ്യത.