കാർഷിക സംരംഭങ്ങളെ സഹായിക്കാൻ കൈത്താങ്ങ് നൽകുന്ന എ.ഐ എഫ് പദ്ധതി എന്റെ കേരളം മേളയിൽ പരിചയപ്പെടുത്തി കൃഷി വകുപ്പ്. | AIF


കാർഷിക സംരംഭങ്ങളെ സഹായിക്കാൻ കൈത്താങ്ങായി എന്റെ കേരളം
കാർഷിക സംരംഭങ്ങളെ സഹായിക്കാൻ കൈത്താങ്ങ് നൽകുന്ന എ.ഐ എഫ് പദ്ധതി എന്റെ കേരളം മേളയിൽ പരിചയപ്പെടുത്തി കൃഷി വകുപ്പ്. കാർഷിക അടിസ്ഥാന സൗകര്യ വികസന ക്ഷേമ നിധി സ്റ്റാളിൽ എത്തിയാൽ പദ്ധതിയറിയാം. 
കേന്ദ്ര സർക്കാരിന്റെ സ്കീമിലൂടെ കേരള സർക്കാർ കാർഷിക വികസന ക്ഷേമ വകുപ്പ് വഴി നൽകുന്ന കാർഷിക അടിസ്ഥാന സൗകര്യ വികസന ക്ഷേമനിധി അഥവാ അഗ്രി ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്പ്മെന്റ് ഫണ്ട് വഴി രണ്ടു കോടി രൂപ വരെ നിങ്ങൾക്ക് കാർഷിക സംരംഭ വികസനത്തിന് വേണ്ടി വായ്പ ലഭിക്കും.
സഹകരണ സംഘങ്ങൾക്ക് നബാർഡ് വഴി ഒരു ശതമാനം പലിശ നിരക്കിലും. സ്വകാര്യ സംരംഭങ്ങൾക്ക് മൂന്ന് ശതമാനം പലിശ ഇളവ് വഴി ആറ് ശതമാനം പലിശക്ക് വായ്പ ലഭിക്കും. 

2020 ഇൽ കേന്ദ്ര സർക്കാരിന്റെ ആത്മ നിർഭർ ഭാരത് പദ്ധതി പ്രകാരമാണ് സ്കീം ആരംഭിച്ചത്. കേരളത്തിൽ പ്രോജക്ടിന് വേണ്ടി അനുവദിച്ച 342 കോടി രൂപയിൽ ഇരുന്നൂറു കോടി രൂപയോളം കാർഷിക അടിസ്ഥാന സൗകര്യ നിധി വഴി നൽകിക്കഴിഞ്ഞു. മറ്റു സ്ഥാപനങ്ങൾ നൽകുന്ന സബ്സിഡികൾ ആയി ഇത് കൂട്ടിച്ചേർക്കാൻ കഴിയും.
കേരളത്തിൽ അരി മില്ലുകൾ, പീച്ചി അഗ്രോ ഇൻഡസ്ട്രിയൽ പാർക്ക്, വെയർ ഹൗസുകൾ തുടങ്ങിയവ എ. ഐ. എഫ്.സ്കീം വഴി ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് agriinfra.dac.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section