കന്നുകാലി വളർത്തലിൽ തീറ്റച്ചെലവ് കുറയ്ക്കുവാൻ വേണ്ടി പ്രധാനമായും കൃഷി ചെയ്യുന്ന പുല്ലിനങ്ങളിൽ ഏറ്റവും മികച്ചതാണ് ബ്രോക്കേറിയ വർഗ്ഗത്തിൽ ഉള്ള പുല്ലുകൾ.
ചതുപ്പിൽ കൃഷി ചെയ്യുവാൻ ഏറ്റവും മികച്ചത് പാര പുല്ല്, ക്രീപ്പിംഗ് സിഗനൽ തുടങ്ങിയവയാണ്. ഈ ഇനങ്ങളിൽ ഏറ്റവും കൂടുതൽ വിളവ് തരുന്നത് പാലിസയ്ഡ് ഇനമാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് ഇതിൻറെ കൃഷിരീതി.
ഈ വിഭാഗത്തിൽ ഉള്ള പുല്ലിനങ്ങൾ തറയിൽ പടർന്നു തഴച്ചുവളരുന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. ശക്തിയായ വേരുപടലം ഉള്ളതുകൊണ്ട് അതിർവരമ്പുകളിലും കയ്യാലകളിലും ചരിവുള്ള പ്രദേശങ്ങളിലും വച്ചുപിടിപ്പിച്ച് മണ്ണൊലിപ്പ് തടയുവാനും ഉപകാരപ്രദമാണ്.
ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം
Click here
മെയ് മാസങ്ങളിലാണ് പ്രധാനമായും ഇത് കൃഷി ചെയ്യുന്നത് ഒരു ഹെക്ടർ സ്ഥലത്തേക്ക് ഏകദേശം ആറ് കിലോ ഗ്രാം വിത്ത് വേണ്ടിവരുന്നു. പുല്ലിന്റെ കടകൾ പിഴുതു നട്ടും കൃഷിചെയ്യാം. മണ്ണ് കിളച്ചൊരുക്കി വിത്ത് ആദ്യം വിതയ്ക്കുക. വിതയ്ക്കുന്നതിനു മുൻപ് ഒരു ഹെക്ടറിന് 5 ടൺ ചാണകവും 250 കിലോഗ്രാം മസൂറി ഫോസും, 85 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും അടിവളമായി ചേർക്കണം.
വർഷത്തിൽ മൂന്നു പ്രാവശ്യം ഹെക്ടറിന് 100 കിലോഗ്രാം എന്ന തോതിൽ യൂറിയ നൽകുന്നത് ഇവിടെ വളർച്ചയുടെ വേഗം കൂട്ടുവാൻ സഹായകമാണ്. പുല്ലിന്റെ കടകൾ ആണ് നടുന്നതെങ്കിൽ വരികൾ തമ്മിൽ 40 സെൻറീമീറ്റർ അകലവും ചുവടുകൾ തമ്മിൽ 20 സെൻറീമീറ്റർ അകലവും നൽകണം.
വിത്ത് വിതച്ച് 75 ദിവസത്തിനുശേഷം ആദ്യത്തെ വിളവെടുപ്പ് സാധ്യമാകും. പിന്നീട് ഓരോ 30 മുതൽ 45 ദിവസത്തിനുള്ളിൽ ഇടവിട്ട് പുല്ല് അരിഞ്ഞു കന്നുകാലികൾക്ക് കൊടുക്കാവുന്നതാണ്.