കൊല്ലം ജവഹർ ബാലഭവനിൽ ഇന്ന് SYS യൂത്ത് പാർലമെന്റിന്റെ ഭാഗമായി നടന്ന ശില്പശാലയിൽ 'തൊഴിൽ, കൃഷി, സംരംഭകത്വം 'എന്ന വിഷയത്തിൽ കൃഷിയെക്കുറിച്ച് സംസാരിക്കാൻ അവസരം ലഭിച്ചു. വ്യവസായ വകുപ്പിൽ നിന്നും കാസറഗോഡ് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ കണ്ണനുണ്ണി പങ്കെടുത്തു. ശ്രീ. യാക്കൂബ് പൈലിപ്പുറം മോഡറേറ്റർ ആയിരുന്നു. മികച്ച രീതിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയായി വിലയിരുത്തുന്നു. സംഘാടകർക്ക് അഭിനന്ദനങ്ങൾ 💚💚