Variety Farmer Sujith
ഇസ്രയേൽപോയികാർഷിക മേഖലയെ കുറിച്ച് പഠിച്ചതിന് അംഗീകാരം. വളരെ അപ്രതീക്ഷിതമായി ഇലഞ്ഞിയിൽ രാധാകൃഷ്ണൻ സാറിൽ നിന്ന്ഏറ്റുവാങ്ങി. 2014 ലാണ് സാറുമായിട്ട് പരിചയപ്പെടുന്നത്. അന്ന്എന്നെ പരിചയപ്പെടുത്തിയത് ചേർത്തല തെക്ക് കൃഷിഭവനിലെ കൃഷി അസിസ്റ്റൻറ് ആയിരുന്ന സുനിൽ സാറും, ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്കിലെ പ്രസിഡണ്ട് ആയിരുന്ന സിവി മനോഹരൻചേട്ടനും ആണ്. അന്ന് പരിചയപ്പെട്ട സമയത്ത് ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസക് സാറും ഒപ്പം ഉണ്ടായിരുന്നു. അന്നുമുതൽ ഇന്നുവരെ രാധാകൃഷ്ണ സാറുമായി നല്ല സൗഹൃദം തുടർന്ന് പോരുന്നു.
ഇലഞ്ഞിയിൽ പാടത്ത് കൃഷി ചെയ്തിട്ട് പച്ചക്കറി കൃഷിയിൽ എനിക്ക് ഇതുവരെ നഷ്ടം വന്നിട്ടില്ല. എന്നാൽ നെൽകൃഷിയിൽ എനിക്ക് രണ്ടുവട്ടം നഷ്ടം സംഭവിച്ചു. എനിക്ക് കൃഷിസ്ഥലം തരുന്നതിന് സാറിന് പ്രത്യേകിച്ച് ഡിമാൻഡ് ഒന്നുമില്ല. കൃഷി വിജയിച്ചാൽ തോന്നിയ ഒരു ചെറിയ തുക എന്തെങ്കിലും കൊടുക്കും. ഒരു ചെറിയ ചിരിയും പാസാക്കും. മറിച്ച് നഷ്ടമാണ് സംഭവിക്കുന്നത് എങ്കിൽ ഒരു ചിരി മാത്രം നൽകിയാലും ഒന്നും പറയാറില്ല.
5000 രൂപ ക്യാഷ് പ്രൈസ്, ശില്പം, പ്രശസ്തിപത്രം എന്നിവയാണ് ഒന്നാം സമ്മാനം. 2,3 - സ്ഥാനക്കാർക്ക് ശിൽപവും പ്രശസ്തി പത്രവും നൽകും.
Click here...
ഇലഞ്ഞിയിൽ കുടുംബം പണ്ടുമുതലേ കാർഷിക മേഖലയിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഒരു കുടുംബം ആയിരുന്നു അതുകൊണ്ടുതന്നെ ഞാൻ കൃഷിയിടം ചോദിക്കാൻ ചെല്ലുമ്പോൾ ഒക്കെ തന്നെയും സാറിന് വ്യക്തമായ കൃഷിയിൽ പദ്ധതി എന്തെങ്കിലും കാണും എങ്കിലും ഞാൻ ചോദിക്കുമ്പോൾ തരുകയാണ് പതിവ്.. അരീപ്പറമ്പ് തിരുവിഴ ഭാഗങ്ങളുടെ ഒക്കെ സഞ്ചരിക്കുമ്പോൾ സമയം കിട്ടുമ്പോഴൊക്കെ സാറുമായി 15 മിനിറ്റ് എങ്കിലും സമയം ചെലവഴിക്കുന്നത് പതിവാണ്. കാരണം സാറ് നൽകുന്ന പോസിറ്റീവ് എനർജി വളരെ വലുതാണ്.
അധ്യാപക ജോലിയിൽ നിന്ന് വിരമിച്ച ശേഷം എൻഎസ്എസ് യൂണിയൻറെ പ്രസിഡന്റായും തിരുവിഴ ദേവസ്വം പ്രസിഡൻറ് ആയും നിരവധി മേഖലയിലും തിളങ്ങി നിൽക്കുന്ന ഒരു ചേർത്തലയുടെ നിറസാന്നിധ്യമാണ് പ്രൊഫസർ ഇലഞ്ഞിയിൽ രാധാകൃഷ്ണൻ സാർ. കൃഷി ചെയ്തതിനുശേഷം കൃഷിഭവനിൽ കാരമടച്ച രസീത് ഹാജരാക്കുന്നതിനായി സാറിനെ കാണാൻ ചെന്ന് സമയത്താണ് ഈ അപ്രതീക്ഷിത ആദരവ് നൽകിയത്. സാറിനെ കാണാൻ വന്നിരുന്ന ഒരു ചേട്ടനെ വിളിച്ചു വരുത്തിയാണ് ഫോട്ടോ എടുപ്പിച്ചത്. എന്തായാലും ഒത്തിരി സന്തോഷം.