Mukurthi National Park

 3. Mukurthi National Park



Needile rock view point ഇൽ നിന്ന് 20km ദൂരം ഉണ്ട് . ഇവിടെ നിന്ന് pykara waterfalls ലേക്ക് 13km ആണ് ദൂരം .Map കൊടുത്തിട്ടുണ്ട് അത് നോക്കിയാൽ മനസിലാക്കാം .നീലഗിരി സമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് മുകുർതി നാഷണൽ പാർക്ക്.ഊട്ടി മലമേടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഈ പാർക്ക് പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്. വംശനാശത്തിന്റെ വക്കിൽ നില്ക്കുന്ന വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നിലവിൽ വന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായതിനാൽ യുനെസ്കോ ഈ പ്രദേശത്തെ ലോക പൈതൃക മേഖലയായി അവരോധിച്ചിട്ടുണ്ട്.



പാർക്കിലെ ചിലയിടങ്ങൾക്ക് കുത്തനെ കയറ്റമുണ്ട്. ഈ ചെരിവുകൾ ഏകദേശം 1900 അടി മുതൽ 8625 അടി വരെയാണ്. കൊല്ലാരിനെറ്റ, മുകുർതി, നീലഗിരി എന്നിവയാണ് ഈ പാർക്കിലെ പ്രധാന കൊടുമുടികൾ. പാർക്കിലെ മുകൾനി ഡാം ഒരു കാരണവശാലും കാണാൻ മറക്കരുത്.ഇന്ത്യയുടെ നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ് ഈ പാർക്ക്.


പശ്ചിമഘട്ടത്തിന്റെ ഭാഗമായി 2012 ജൂലൈ 1 മുതൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആണ്.


പശ്ചിമഘട്ടത്തിന്റെ ഭാഗമായി 2012 ജൂലൈ 1 മുതൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആണ്.


 https://g.co/kgs/NSE7pB

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section